ഇസ്‌ലാമിലേക്ക് മതം മാറ്റം നടത്തിയതിന് ശേഷം പാക്കിസ്ഥാനില്‍ പുതിയ വീട് വാങ്ങാനാണ് ഷാനിയേര തീരുമാനിച്ചിരിക്കുന്നത്. തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തുമ്പോള്‍ വസീം വളരെ സമ്മര്‍ദ്ദം അനുഭവച്ചിരുന്നെന്നും അവര്‍ പറഞ്ഞു
[]പുതിയ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് പാക്കിസ്ഥാന്‍ ഇതിഹാസ ക്രിക്കറ്റ് താരം വസീം അക്രം. മെല്‍ബണ്‍കാരിയായ ഷാനിയേര തോംപ്‌സനെയാണ് വസീം വധുവാക്കുന്നത്. []
ബ്രിഗ്ടണിലെ മുന്‍ പബ്ലിക് റിലേഷന്‍ കണ്‍സള്‍ട്ടന്റായിരുന്നു ഷാനിയേര. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷ മായിരുന്നെന്നാണ് ഇതേ കുറിച്ച് ഷാനിയേരയ്ക്ക് പറയാനു ണ്ടായിരുന്നത്.
ഇസ്‌ലാമിലേക്ക് മതം മാറ്റം നടത്തിയതിന് ശേഷം പാക്കിസ്ഥാനില്‍ പുതിയ വീട് വാങ്ങാനാണ് ഷാനിയേര തീരുമാനിച്ചിരിക്കുന്നത്. തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തുമ്പോള്‍ വസീം വളരെ സമ്മര്‍ദ്ദം അനുഭവച്ചിരുന്നെന്നും അവര്‍ പറഞ്ഞു.
എന്നോട് എങ്ങനെയുള്ള വിവാഹ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ആദ്യം വസീം ചോദിച്ചിരുന്നത്. വലിയ വലിയ മോഹങ്ങളൊന്നും അതേ കുറിച്ച് ഇല്ലെന്ന് ഞാന്‍ മറുപടി പറയുകയും ചെയ്തു.
അതിന് ശേഷം ഞാന്‍ എന്റെ ലോഞ്ചിലേക്ക് മടങ്ങി. അല്പസമയം കഴിഞ്ഞ് അവിടേക്കെത്തിയ അക്രം എന്നെ വിവാഹം ചെയ്യാന്‍ താത്പര്യപ്പെടുന്നവെന്ന് പറയുകയായിരുന്നു- ഷാനിയേര പറഞ്ഞു.
2011 ല്‍ മെല്‍ബണില്‍ വെച്ചാണ് അക്രമും ഷാനിയേരയും പരിചയപ്പെടുന്നത്. ഷാനിയേരയെ ഭാര്യയായി ലഭിക്കാന്‍ പോകുന്നതില്‍ ഏറെ സന്തോഷത്തിലാണ് അക്രം.
വീണ്ടും ഒരു വിവാഹം കഴിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ എന്നെ സ്‌നേഹിക്കുന്ന ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ സംപ്തൃപ്തിയുണ്ട്. ജീവിതം എനിയ്ക്ക് ഒരു അവസരം കൂടി തന്നെന്ന് കരുതിയാല്‍ മതി- അക്രം പറയുന്നു.
2009 ഒക്ടോബര്‍ 25 നാണ് വസീം അക്രത്തിന്റെ ആദ്യ ഭാര്യ കാന്‍സര്‍ ബാധയെത്തുടര്‍ന്ന് മരണമടയുന്നത്. 1995 ലായിരുന്നു. ഇരുവരുടേയും വിവാഹം 1996 ല്‍ ആദ്യമകന്‍ തായ്മൂരും 2000 ത്തില്‍ രണ്ടാമത്തെ മകന്‍ അക്ബറും ജനിച്ചു.