|

കണ്ണടച്ചാൽ വിരാട് ! കാരണം വ്യക്തമാക്കി പാക് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്
 ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്‌ലിയുമായുള്ള രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മുൻ പാക് പേസർ വസിം അക്രം.
വിരാട് കോഹ്‌ലി തന്റെ സ്വപ്നങ്ങളിൽ വരുന്നുണ്ടെന്നും അതിനുള്ള കാരണമെന്താണെന്നും പങ്കുവെച്ചിരിക്കുകയാണ് വസിം.
കോഹ്‌ലിക്കുള്ള വലിയ ജനപ്രീതിയെക്കുറിച്ചുള്ള തന്റെ ചിന്തകളാണ് അദ്ദേഹം പങ്കുവെച്ചത്. വിരാട് കോഹ്‌ലിയെ ടെലിവിഷൻ സ്‌ക്രീനുകളിൽ ധാരാളം കാണുന്നതിനാലാണ് തനിക്ക് കോഹ്‌ലിയെ മനസ്സിൽ നിന്നും പുറത്താക്കാൻ സാധിക്കാത്തത് എന്നാണ് പാക് ഇതിഹാസം പറഞ്ഞത്.
‘ഇന്ന് ഞാൻ വിരാട് കോഹ്‌ലിയോട് പറഞ്ഞു നിങ്ങൾ എന്റെ സ്വപ്നത്തിൽ വരുമെന്ന്, നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് വസിം ഭായ്? എന്നാണ് അപ്പോൾ അവൻ മറുപടി പറഞ്ഞത്. നിങ്ങളെ ഏപ്പോഴും ടെലിവിഷൻ സ്‌ക്രീനിൽ കാണാൻ കഴിയുന്നു. അതുകൊണ്ടാണ് നിങ്ങളെ എനിക്ക് മനസ്സിൽ നിന്നും പുറത്താക്കാൻ കഴിയാത്തത്,; സ്റ്റാർ സ്‌പോർട്‌സിലൂടെ വസിം പറഞ്ഞു.
കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് 2023 സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിട്ടു. ടോസ് നേടിയ പാകിസ്ഥാൻ ആദ്യം ബൗളിംങ് ചെയ്യുകയായിരുന്നു. മത്സരത്തിന്റെ 24.1 ഓവറിൽ മഴ കളിയെ തടസ്സപ്പെടുകയും റിസർവ് ഡേയിലേക്ക് മത്സരം മാറ്റുകയും ചെയ്തു.
കളി നിർത്തുമ്പോൾ 16 പന്തിൽ 8 റൺസുമായി കോഹ്‌ലിയും 28 പന്തിൽ 17 റൺസുമായി കെ.എൽ. രാഹുലുമാണ് ഗ്രീസിൽ.
 Story Highlight: Wasim Akram talks intresting experiance about Virat Kohli

Latest Stories