| Saturday, 15th June 2024, 4:27 pm

പാകിസ്ഥാന്‍ ഇനി നാട്ടിലേക്ക് വന്നോളൂ, വെല്‍ ഡണ്‍ യു.എസ്.എ; പാകിസ്ഥാനെ പരിഹസിച്ച് വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരിക്കുകയാണ്. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ട് തോല്‍വിയുമാണ് പാകിസ്ഥാനുള്ളത്. എന്നാല്‍ നിര്‍ണായകഘട്ടത്തില്‍ ഗ്രൂപ്പില്‍ വിജയിച്ച് കയറാന്‍ കഴിയാതെ വന്നപ്പോള്‍ ടീം പരാജയപ്പെടുകയായിരുന്നു.

ടീമിന്റെ വമ്പന്‍ പരാജയത്തിന് ശേഷം പാക് താരങ്ങള്‍ക്കും ക്യാപ്റ്റന്‍ ബാബര്‍ അസമിനും വന്‍ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോള്‍ ഐ.സി.സി പുറത്ത് വിട്ട ഒരു വീഡിയോയില്‍ മുന്‍ പാക് താരം വസീം അക്രം പാകിസ്ഥാന്‍ ടീമിനെ പരിഹസിച്ച് കൊണ്ട് സംസാരിച്ചിരുന്നു. മാത്രമല്ല യു.എസ്.എ ക്രിക്കറ്റ് ടീമിനെ മുന്‍ താരം അഭിനന്ദിക്കുകയും ചെയ്തു.

‘മികച്ച പ്രകടനത്തിനും സൂപ്പര്‍ 8നുള്ള യോഗ്യത നേടിയതിനും ടീം യു.എസ്.എയ്ക്ക് അഭിനന്ദനങ്ങള്‍. അവരുടെ വിജയം കായികരംഗത്തെ വളര്‍ന്നുവരുന്നതിനെ പ്രതിഫലിപ്പിക്കുന്നു. കഴിഞ്ഞ റൗണ്ട് മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് അവര്‍ തങ്ങളുടെ സ്ഥാനം നേടിയത്. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം എമിറേറ്റ്സ് വിമാനം E.K 601 വഴി ദുബായിലേക്കും അവിടുന്ന് പാകിസ്ഥാനിലേക്കും എത്തുന്നതാണ് ഇനി നല്ലത്,’ഐ.സി.സി പോസ്റ്റ് ചെയ്ത വീഡിയോയില്‍ അക്രം പറഞ്ഞു.

ഇനി ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലാന്‍ഡുമായിട്ടാണ് പാകിസ്ഥാന്റെ ശേഷിക്കുന്ന മത്സരം. സെന്‍ഡ്രല്‍ ബ്രൊവാര്‍ഡ് റീജിയണല്‍ പാര്‍ക്കില്‍ നാളെയാണ് മത്സരം അരങ്ങേറുന്നത്.

മറു വശത്ത് ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളില്‍ മൂന്നും വിജയിച്ച് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +1.137 എന്ന് നെറ്റ് റണ്‍ റേറ്റില്‍ ആണ് ഇന്ത്യയുടെ വിജയം.

Content Highlight: Wasim Akram Talking About Pakistan Team

Latest Stories

We use cookies to give you the best possible experience. Learn more