ഇന്ത്യയോട് തോറ്റതിന് പാകിസ്ഥാനെതിരെ വിമര്‍ശനവുമായി മുന്‍ താരം
Sports News
ഇന്ത്യയോട് തോറ്റതിന് പാകിസ്ഥാനെതിരെ വിമര്‍ശനവുമായി മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th June 2024, 1:41 pm

ടി-20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെ 6 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. വമ്പന്‍ പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനാണ് പാകിസ്ഥാന് സാധിച്ചത്.

ഇതോടെ മുന്‍ പാകിസ്ഥാന്‍ താരം വസീം അക്രം പാകിസ്ഥാന്‍ ടീമിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. പാകിസ്ഥാന് ഇന്ത്യയെ തീര്‍ചയായും പരാജയപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്നും എന്നാല്‍ ആസൂത്രണമില്ലാഞ്ഞതാണ് പരാജയത്തിന് കാരണമെന്നും വസീം പറഞ്ഞു. ന്യൂയോര്‍ക്കിലെ ഗ്രൗണ്ടിലെ മറ്റൊരു പിച്ചില്‍ കളിച്ചതിനാല്‍ ബാറ്റര്‍മാര്‍ക്ക് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്നും, എന്നാല്‍ പാകിസ്ഥാന്‍ അവിടേയും പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു

‘പാകിസ്ഥാന്‍ കളിക്കാര്‍ക്ക് ശത്രുക്കളെ ആവശ്യമില്ല, കാരണം അവര്‍ സ്വന്തം ശത്രുക്കളാണ്. പിച്ച് ബാറ്റിങ്ങിന് ബുദ്ധിമുട്ടില്ലാത്തതിനാല്‍ അവര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ കഴിയുമായിരുന്നു. ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് സമയവും ഉണ്ടായിരുന്നു, പക്ഷേ അവര്‍ സ്ട്രോക്കിനായി പോയി, അതിന്റെ ഫലമായി മറ്റൊരു തോല്‍വി,

‘നിങ്ങള്‍ 120 റണ്‍സ് പിന്തുടരുമ്പോള്‍, സിംഗിള്‍സും ഡബിള്‍സും എടുക്കേണ്ടതുണ്ട്. മോശം പന്തുകളില്‍ ബൗണ്ടറികള്‍ അടിക്കാന്‍ ബാറ്റര്‍മാര്‍ക്ക് കഴിയും. എന്നിരുന്നാലും, പാകിസ്ഥാന്റെ ചേസിങ്ങില്‍ ആസൂത്രണം നഷ്ടപ്പെട്ടു,’വസീം അക്രം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

അതേസമയം, നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ വിജയിച്ചു. എ ഗ്രൂപ്പില്‍ ഒന്നാമതാണ്. ജൂണ്‍ 12 ന് അമേരിക്കയാണ് ഇന്ത്യയുടെ അടുത്ത എതിരാളി.

 

Content Highlight: Wasim Akram Talking About Pakistan’s Loss Against India