| Friday, 17th November 2023, 5:53 pm

ഞാന്‍ ലജ്ജിക്കുന്നു; രോഹിത് ശര്‍മയെക്കുറിച്ചുള്ള സിക്കന്ദര്‍ ബക്തിന്റെ പരാമര്‍ശത്തിനെതിരെ വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഐ.സി.സി ഏകദിന ലോകകപ്പ് അവസാനഘട്ടത്തില്‍ നില്‍ക്കുകയാണ്. വാശിയേറിയ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് മാമാങ്കത്തിന്റെ അവസാന മത്സരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും മുട്ടാന്‍ ഒരുങ്ങി കഴിഞ്ഞു. ഒക്ടോബര്‍ 5ന് തുടങ്ങിയ പോരാട്ടിന്റെ ഒടുക്കം നവംബര്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുക.

നവംബര്‍ 15ന് നടന്ന സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ 70 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ചരിത്രത്തില്‍ നാലാം തവണ ലോകകപ്പ് ഫൈനലില്‍ ഇടം നേടിയിരിക്കുകയാണ്.

ന്യൂസിലാന്‍ഡിനെതിരെയുള്ള ഇന്ത്യയുടെ മികച്ച വിജയത്തെക്കുറിച്ചും ഏറെ വിചിത്രമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. രോഹിത് ശര്‍മ കോയിന്‍ ടോസ് ചെയ്യുമ്പോള്‍ തന്ത്രം കാണിച്ചെന്ന് പറയുകയായിരുന്നു മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം സിക്കന്ദര്‍ ബക്ത്.

ടോസ് ചെയ്ത കോയിന്‍ എവിടെയാണെന്ന് എതിര്‍ ക്യാപ്റ്റന്‍ കാണാതിരിക്കാന്‍ ശര്‍മ മനപ്പൂര്‍വ്വം നാണയം ദൂരേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

‘കോയിന്‍ ടോയ്‌സിനിടെ ക്രോസ് ചെക്കിങ് ചെയ്യുന്നത് തടയാന്‍ രോഹിത് ശര്‍മ എതിര്‍ ക്യാപ്റ്റന്റെ അടുത്തുനിന്നും നാണയം ദൂരേക്ക് എറിഞ്ഞു,’സിക്കന്ദര്‍ ഒരു പാകിസ്ഥാന്‍ വാര്‍ത്താ ചാനലില്‍ പറഞ്ഞു.

ഈ ഗൂഢാലോചന സിദ്ധാന്തം മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളെ ഞെട്ടിക്കുകയാണ് ഇപ്പോള്‍.
വസീം അക്രം ഷൊയ്ബ് മാലിക് എന്നിവരും പരാമര്‍ശങ്ങളെ ആഞ്ഞടിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

‘നാണയം എവിടെ പതിക്കണം എന്ന് ആരാണ് തീരുമാനിക്കുന്നത്? ഇത് സ്‌പോണ്‍സര്‍ഷിപ്പിന് വേണ്ടിയുള്ളതാണ് എനിക്ക് നാണക്കേട് തോന്നുന്ന,’അദ്ദേഹം പറഞ്ഞു. ഓണ്‍ എ സ്‌പോര്‍ട്‌സില്‍ ഒരു ആരാധകന്റെ ചോദ്യത്തിനും അദേഹം മറുപടി പറഞ്ഞു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായിരുന്നു അനുകൂല സാഹചര്യങ്ങള്‍. ഇന്ത്യ 50 ഒവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 48.5 ഒവറില്‍ 327 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

Content Highlight: Wasim Akram on Sikander Bakht’s remarks on Rohit Sharma

We use cookies to give you the best possible experience. Learn more