Sports News
വിമര്‍ശനങ്ങള്‍ക്ക് ഇങ്ങനെയല്ലേ മറുപടി നല്‍കേണ്ടത്; കോട്ടും സ്യൂട്ടുമിട്ട് സ്വിമ്മിംഗ് പൂളിലിറങ്ങി പാക് ലെജന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Apr 16, 10:49 am
Saturday, 16th April 2022, 4:19 pm

പാകിസ്ഥാന്‍ ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത താരമാണ് വസീം അക്രം. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലഘട്ടത്തില്‍ ടീമിനെ കൈപിടിച്ചു നടത്തിയതില്‍ പ്രധാനിയാണ് അദ്ദേഹം.

പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരനായ വസീം അക്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ത്രീപീസ് കോട്ടും സ്യൂട്ടുമണിഞ്ഞ് സ്വിമ്മിംഗ് പൂളില്‍ ചാടിയ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്.

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് താരം കോട്ടും സ്യൂട്ടുമണിഞ്ഞ് പൂളില്‍ ഇറങ്ങിയിരിക്കുന്നത്. വീഡിയോ പങ്കുവെക്കുന്നതിനോടൊപ്പം തന്നെ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയും അദ്ദേഹം നല്‍കുന്നുണ്ട്.

View this post on Instagram

A post shared by Wasim Akram (@wasimakramliveofficial)

‘കഴിഞ്ഞ വര്‍ഷമാണെന്നാണ് എനിക്ക് തോന്നുന്നത്. പൂളില്‍ നീന്തുന്നതിന്റെ ഒരു വീഡിയോ ഞാന്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ നിരവധി ആളുകള്‍ എനിക്കെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു.

ഞാന്‍ ഷര്‍ട്ട് ധരിക്കാതെ പൂളില്‍ നീന്തി എന്നതായിരുന്നു അവരുടെ പ്രശ്‌നം. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമായില്ലേ, ഞാനിപ്പോള്‍ ത്രീ പീസ് സ്യൂട്ട് ധരിച്ചാണ് നീന്തുന്നത്,’ അക്രം പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

2003ലാണ് അക്രം ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയത്. വിരമിച്ചതിന് ശേഷം ക്രിക്കറ്റ് അനലിസ്റ്റായും കമന്റേറ്ററായും ക്രിക്കറ്റ് ലോകത്ത് സജീവമാണ് അദ്ദേഹം.

ടെസ്റ്റിലും ഏകദിനത്തിലും പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരനായ അക്രം, ടെസ്റ്റില്‍ നിന്നും 414 വിക്കറ്റും ഏകദിനത്തില്‍ 502 വിക്കറ്റുമാണ് വീഴ്ത്തിയത്.

1992 പാകിസ്ഥാന്റെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കായിരുന്നു താരം വഹിച്ചിരുന്നത്. ക്യാപ്റ്റന്റെ റോളില്‍ 1999 ലോകകപ്പില്‍ പാകിസ്ഥാനെ ഫൈനല്‍ വരെ എത്തിച്ചെങ്കിലും, ഓസീസിനോട് പരാജയപ്പെടുകയായിരുന്നു.

 

 

Content highlight:  Wasim Akram Hits Back At Trolls, Enters Swimming Pool Wearing Suit