ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പരില്‍ ലീഡ് നേടിയിരുന്നു. ആദ്യ മത്സരം പരാജയപ്പെട്ട ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.
23 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‌വേക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
Back-to-back comprehensive wins over Zimbabwe give India a 2-1 lead in the T20I series 👊#ZIMvIND pic.twitter.com/bX30yUrEh4
— ICC (@ICC) July 10, 2024
വാഷിങ്ടണ്‍ സുന്ദറിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യ മത്സരം പിടിച്ചടക്കിയത്. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഈ പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സുന്ദറിനെ തന്നെയായിരുന്നു. ടി-20ഐയില്‍ താരത്തിന്റെ ആദ്യ പുരസ്‌കാര നേട്ടമാണിത്.
അന്താരാഷ്ട്ര ടി-20യില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന 48ാമത് ഇന്ത്യന്‍ താരമാണ് വാഷിങ്ടണ്‍.
For his economical spell of 3/15 in the second innings, Washington Sundar receives the Player of the Match award 🏆👏
Scorecard ▶️ https://t.co/FiBMpdYQbc#TeamIndia | #ZIMvIND | @Sundarwashi5 pic.twitter.com/j8jBHdz66C
— BCCI (@BCCI) July 10, 2024
ഇതിന് പുറമെ ഒരു മോശം റെക്കോഡും താരത്തെ തേടിയെത്തി. ടി-20ഐയില്‍ ആദ്യ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിക്കാന്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിക്കേണ്ടി വന്ന താരമെന്ന മോശം നേട്ടമാണ് താരം സ്വന്തമാക്കിയത്. കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയ 46ാം മത്സരത്തിലാണ് വാഷിങ്ടണിന് ആദ്യമായി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിക്കുന്നത്.
ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി പി.ഒ.ടി.എം നേടിയ താരങ്ങള്‍
(താരം – ആദ്യ പി.ഒ.ടി.എം പുരസ്‌കാരം ലഭിച്ച മത്സരം എന്നീ ക്രമത്തില്‍)
1 ദിനേഷ് കാര്‍ത്തിക്
1 – പ്രഗ്യാന്‍ ഓജ
1 – ബദരീനാഥ്
1 – ബരീന്ദര്‍ സ്രാന്‍
1 – അക്‌സര്‍ പട്ടേല്‍
1 – ഹര്‍ഷല്‍ പട്ടേല്‍
1 – രവി ബിഷ്‌ണോയ്
1 – നവദീപ് സെയ്‌നി
1 – ഇഷാന്‍ കിഷന്‍
2 – രോഹിത് ശര്‍മ
2 – യൂസഫ് പത്താന്‍
2 – അമിത് മിശ്ര
2 – വിജയ് ശങ്കര്‍
2 – ദീപക് ചഹര്‍
2 – സൂര്യകുമാര്‍ യാദവ്
2 – യശസ്വി ജെയ്‌സ്വാള്‍
2 – റിങ്കു സിങ്
2 – അഭിഷേക് ശര്‍മ
3 – ആശിഷ് നെഹ്‌റ
3 – കുല്‍ദീപ് യാദവ്
4 – യുവരാജ് സിങ്
4 – ജയ്‌ദേവ് ഉനദ്കട്ട്
5 – കേദാര്‍ ജാദവ്
5 – ഷര്‍ദുല്‍ താക്കൂര്‍
5 – ദീപക് ഹൂഡ
6 – സഹീര്‍ ഖാന്‍
6 – യുസ്വേന്ദ്ര ചഹല്‍
6 – ക്രുണാല്‍ പാണ്ഡ്യ
6 – ശുഭ്മന്‍ ഗില്‍
8 – ഇര്‍ഫാന്‍ പത്താന്‍
8 – ഗൗതം ഗംഭീര്‍
8 – മുഹമ്മദ് സിറാജ്
12 – രവീന്ദ്ര ജഡേജ
12 – വിരാട് കോഹ്‌ലി
12 – ആവേശ് ഖാന്‍
12 – അര്‍ഷ്ദീപ് സിങ്
13 – സുരേഷ് റെയ്‌ന
13 – ശിഖര്‍ ധവാന്‍
16 – കെ.എല്‍. രാഹുല്‍
18 – ശ്രേയസ് അയ്യര്‍
19- ശിവം ദുബെ
22 – രവി അശ്വിന്‍
23 – ജസ്പ്രീത് ബുംറ
24 – ഹര്‍ഭജന്‍ സിങ്
24 – ഭുവനേശ്വര്‍ കുമാര്‍
42 – ഹര്‍ദിക് പാണ്ഡ്യ
43 – റിഷബ് പന്ത്
46 – വാഷിങ്ടണ്‍ സുന്ദര്‍*
എന്നാല്‍ ഈ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഒരു മോശം ലിസ്റ്റില്‍ നിന്ന് പുറത്തുകടക്കാനും വാഷിങ്ടണ്ണിനായി. ഏറ്റവുമധികം മത്സരം കളിച്ചിട്ടും ഒറ്റ തവണ പോലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടാന്‍ സാധിക്കാതെ പോയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നിന്നുമാണ് സുന്ദര്‍ ‘രക്ഷപ്പെട്ടത്’.
ഏറ്റവുമധികം ടി-20ഐ മത്സരം കളിച്ചിട്ടും ഒറ്റ തവണ പോലും പി.ഒ.ടി.എം പുരസ്‌കാരം നേടാന്‍ സാധിക്കാതെ പോയ താരങ്ങള്‍
(മത്സരം – താരം എന്നീ ക്രമത്തില്‍)
98 – എം.എസ്. ധോണി
39 – മനീഷ് പാണ്ഡേ
26 – സഞ്ജു സാംസണ്‍
23 – മുഹമ്മദ് ഷമി
22 – ഋതുരാജ് ഗെയ്ക്വാദ്
20 – അജിന്‍ക്യ രഹാനെ
19- വീരേന്ദര്‍ സേവാഗ്
ഇതുവരെ ഇന്ത്യക്കായി 114 താരങ്ങള്‍ ടി-20യില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
അതേസമയം, പര്യടനത്തിലെ നാലാം മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ജൂണ്‍ 13നാണ് മത്സരം. ഹരാരെയാണ് വേദി.
Also Read വമ്പന്‍ തോല്‍വിക്ക് ശേഷവും ഇന്ത്യ സെമിയിലേക്ക്; എതിരാളികള്‍ നേരത്തെ പരാജയപ്പെടുത്തിയവര്‍!
Also Read അവന് വേണ്ടി ഞങ്ങൾക്ക് ഈ കോപ്പ അമേരിക്ക കിരീടം നേടണം: ലയണൽ മെസി
Content Highlight: Washington Sundar became the player who had to play most matches to win the first player of the match award in T20I