| Sunday, 29th October 2017, 5:22 pm

'കമ്മ്യൂണിസത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളം'; യഥാര്‍ത്ഥ കമ്മ്യൂണിസം കേരളത്തിലേതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോകത്തില്‍ കമ്മ്യൂണിസത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് വാഷിംഗടണ്‍ പോസ്റ്റ്. പി.കൃഷ്ണപിള്ള അനുസ്മരണ ദിനത്തില്‍ കേരളത്തിലെത്തിയ വാഷിംഗടണ്‍ പോസ്റ്റ് വാര്‍ത്താസംഘം നടത്തിയ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് രീതികളെക്കുറിച്ചുള്ള പരാമര്‍ശം.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാനമായ കേരളം ആരോഗ്യപരിപാലനത്തിലും മുന്നിട്ടു നില്‍ക്കുകയാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. ഗ്രെഗ് ജെഫിയും വിധി ദോഷിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.


Also Read: ദേശഭക്തിയെ കുറിച്ച് എന്നെ ആരും പഠിപ്പിക്കേണ്ട; ദേശീയ ഗാനം കേട്ട് ആരംഭിക്കാന്‍ സ്‌കൂളിലല്ലോ സിനിമ കാണുന്നതെന്നും വിദ്യാബാലന്‍


1957ല്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നും ജനകീയതയോടെ കേരളത്തില്‍ തുടരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിതാവായ കൃ്ഷ്ണപിള്ളയുടെ അനുസ്മരണ ദിനത്തില്‍ ചെങ്കൊടിയുമായി ആയിരങ്ങള്‍ ലാല്‍ സലാം, ഇന്‍ക്വിലാബ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

“ക്യൂബയില്‍ വിപ്ലവം ഒരു പുരാവസ്തുവായി മാറിയിരിക്കുന്നു. ചൈന, വിയറ്റ്നാം, ലാവോസ് എന്നിവിടങ്ങളിലെ കമ്മ്യൂണിസം മുതാലാളിത്വത്തിന് വഴിമാറിയിരിക്കുന്നു. ഉത്തരകൊറിയയിലെ കമ്മ്യൂണിസം ആണവ ആയുധങ്ങള്‍ക്കൊപ്പമാണ് നടപ്പാക്കുന്നത്. എന്നാല്‍ കേരളത്തിലെ കമ്മ്യൂണിസം ഇന്നും ജനകീയത തുടരുന്നു”.


Also Read:  ഞാന്‍ എന്റെ ജോലി തുടരും: പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ല: ദളിത് പൂജാരി യദുകൃഷ്ണന്‍ പറയുന്നു


നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കേരളത്തിലെ അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡല്‍ സാമൂഹികാന്തരീക്ഷത്തെ മാറ്റിമറിക്കുന്നതായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഫാസിസ്റ്റ് ഇന്ത്യയില്‍ തങ്ങളുടെ സ്വപ്ന സംസ്ഥാനം പണിതുയര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അമല്‍ നീരദിന്റെ അടുത്തായി ഇറങ്ങിയ സി.ഐ.എ എന്ന സിനിമയെക്കുറിച്ചും വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more