ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈന്യം വകവരുത്തിയ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ മതപുരോഹിതനെന്ന് വിശേഷിപ്പിച്ച് വാഷിങ്ങ് ടണ്‍ പോസ്റ്റിന്റെ തലക്കെട്ട്. ഇത് വന്‍ വിവാദമായതോടെ തലക്കെട്ട് ഭീകരവാദി എന്ന് മാറ്റുകയും ചെയ്തു.
തലക്കെട്ടിനെതിരെ രൂക്ഷവിമര്‍ശനമാണ് വാഷിങ്ങ് ടണ്‍ പോസ്റ്റിനെതിരെ വന്നത്. ഒപ്പം ഇതേചൊല്ലി നിരവധി ട്രോളുകളും വന്നു. ചരിത്രത്തില്‍ ക്രൂരരായ വ്യക്തികളെ മഹത്വവവല്‍ക്കരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റിനെ കളിയാക്കിക്കൊണ്ടാണ് പോസ്റ്റുകള്‍ അധികവും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മനുഷ്യ സ്‌നേഹിയും മൃഗസ്‌നേഹിയും മികച്ച പ്രാസംഗികനുമായ അഡോള്‍ഫ് ഹിറ്റ്‌ലര്‍ 56ാം വയസ്സില്‍ മരിച്ചു എന്നാണ് വാഷിംഗ്ടണിനെ ട്രോളിക്കൊണ്ട് വന്ന ഒരു പോസ്റ്റ്.
ഇന്നലെയാണ് ഐ.എസ് തലവനെ വധിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്.അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സൈനിക നടപടി രണ്ടു മണിക്കൂര്‍ നീണ്ടുനിന്നു. ബാഗ്ദാദിയുടെ പ്രധാന അനുനായികള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നും സൈനിക നടപടി അമേരിക്കയുടെ നേട്ടമാണെന്നും ട്രംപ് വ്യക്തമാക്കി.