ന്യൂദല്‍ഹി: പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വിധിക്കുന്ന ഓര്‍ഡിനന്‍സിന് ഒരുങ്ങും മുമ്പ് വിഷയത്തില്‍ അന്വേഷണങ്ങളോ ശാസ്ത്രീയ പഠനങ്ങളോ നടത്തിയിരുന്നുവോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി. വധശിക്ഷ നല്‍കിയതുകൊണ്ടു മാത്രം ബലാത്സംഗം കുറയുമോയെന്നും കോടതി ചോദിച്ചു.
“ഇത് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണങ്ങളോ പഠനങ്ങളോ നടത്തിയിട്ടുണ്ടോ? ബലാത്സംഗത്തിന് ഇരയായവര്‍ക്ക് ഇത് എന്ത് അനന്തരഫലമുണ്ടാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ബലാത്സംഗത്തിനും കൊലപാതകത്തിനും ഒരേ ശിക്ഷയായാല്‍ എത്ര പ്രതികള്‍ ഇരകളെ ജീവിക്കാനനുവദിക്കും?”, കോടതി ചോദിച്ചു.
ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് സി.ഹരിശങ്കറും ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞത്.
കഠ്‌വ, ഉന്നാവോ സംഭവങ്ങളെ മുന്‍നിര്‍ത്തി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പന്ത്രണ്ട് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കിയത്. ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പു വെക്കുകയും ചെയ്തിട്ടുണ്ട്.
Watch DoolNews Video: