| Friday, 12th May 2017, 10:03 am

ജസ്റ്റിന്‍ ബീബറിന്റെ 'ലാലിസം'; പോപ്പ് സൂപ്പര്‍ ഗായകന്റെ മുംബൈയിലെ സംഗീത നിശയ്‌ക്കെതിരെ ആരോപണവുമായി സോഷ്യല്‍ മീഡിയ; ചതിച്ചെന്ന് ആരാധകര്‍, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രമുഖ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന്റെ മുംബൈയിലെ സംഗീത പരിപാടിക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. നേരത്തേ റെക്കോര്‍ഡ് ചെയ്ത പാട്ട് പുറകില്‍ നിന്ന് വായിച്ച് ബീബര്‍ ചുണ്ട് അനക്കുക മാത്രമാണ് ചെയ്തതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍. ഈ മാസം പത്തിന് നടന്ന സംഗീത നിശക്കെതിരെയാണ് വിമര്‍ശന പ്രവാഹം.


Also Read: ഇത് നവയുഗ നീറോ ചക്രവര്‍ത്തിയോ? സ്വന്തം നാട് കത്തിയെരിയുമ്പോള്‍ സെല്‍ഫിയെടുത്ത് ഫെയ്‌സ്ബുക്കിലിട്ട് ബി.ജെ.പി എം.എല്‍.എ; പ്രതിഷേധവുമായി വോട്ടര്‍മാര്‍


ജസ്റ്റിന്‍ ബീബര്‍ പാട്ടുകളൊന്നും പാടിയിട്ടില്ലെന്ന് എനിക്കു ഉറപ്പിച്ച് പറയാന്‍ കഴിയും. സിഡിയില്‍ നിന്ന് പാട്ട് കേള്‍ക്കുന്ന പോലെയാണ് തോന്നിയത്. ജസ്റ്റിന്‍ ബീബറിന്റെ കടുത്ത ആരാധകനായ അമിത് പറയുന്നു. മാസങ്ങളായി കാത്തിരുന്ന പരിപാടി ഇങ്ങനെയായതില്‍ വിഷമമുണ്ടെന്നും അമിത് പറയുന്നു.

അദ്ദേഹം ഇങ്ങനെ പെരുമാറിയതില്‍ ദുഖമുണ്ട്. ഞാന്‍ ലൈവ് കാണാനാണെത്തിയത്. എന്റെ പ്ലേലിസ്റ്റില്‍ നിന്ന് കേള്‍ക്കുന്ന പോലെയാണ് തോന്നിയത് ആരാധികയായ ടിന ജോഷി വ്യക്തമാക്കി.


Don”t Miss: ‘പരിമിതികള്‍ പറഞ്ഞ് ഓടിയൊളിക്കുന്നവര്‍ ഇതൊന്ന് വായിക്കണം’; നമുക്ക് കാണാനാവാത്ത ലോകങ്ങള്‍ ‘കാണുന്ന’ അഫ്‌സല്‍ കശ്മീരും ദല്‍ഹിയും നോര്‍ത്ത് ഈസ്റ്റും കടന്ന് യാത്ര തുടരുകയാണ്


പരിപാടി ഒട്ടും ആവേശമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന ആവേശം പാട്ടിനൊപ്പമുള്ള ഡാന്‍സ് മാത്രമായിരുന്നു. ആരാധകര്‍ പറഞ്ഞു. നേരത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം എന്ന പരിപാടിക്കും ഇതേ വിമര്‍ശനം ഉയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more