മുംബൈ: പ്രമുഖ പോപ്പ് ഗായകന് ജസ്റ്റിന് ബീബറിന്റെ മുംബൈയിലെ സംഗീത പരിപാടിക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. നേരത്തേ റെക്കോര്‍ഡ് ചെയ്ത പാട്ട് പുറകില്‍ നിന്ന് വായിച്ച് ബീബര്‍ ചുണ്ട് അനക്കുക മാത്രമാണ് ചെയ്തതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍. ഈ മാസം പത്തിന് നടന്ന സംഗീത നിശക്കെതിരെയാണ് വിമര്‍ശന പ്രവാഹം.
ജസ്റ്റിന് ബീബര്‍ പാട്ടുകളൊന്നും പാടിയിട്ടില്ലെന്ന് എനിക്കു ഉറപ്പിച്ച് പറയാന്‍ കഴിയും. സിഡിയില്‍ നിന്ന് പാട്ട് കേള്‍ക്കുന്ന പോലെയാണ് തോന്നിയത്. ജസ്റ്റിന് ബീബറിന്റെ കടുത്ത ആരാധകനായ അമിത് പറയുന്നു. മാസങ്ങളായി കാത്തിരുന്ന പരിപാടി ഇങ്ങനെയായതില്‍ വിഷമമുണ്ടെന്നും അമിത് പറയുന്നു.
അദ്ദേഹം ഇങ്ങനെ പെരുമാറിയതില്‍ ദുഖമുണ്ട്. ഞാന്‍ ലൈവ് കാണാനാണെത്തിയത്. എന്റെ പ്ലേലിസ്റ്റില്‍ നിന്ന് കേള്‍ക്കുന്ന പോലെയാണ് തോന്നിയത് ആരാധികയായ ടിന ജോഷി വ്യക്തമാക്കി.
പരിപാടി ഒട്ടും ആവേശമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന ആവേശം പാട്ടിനൊപ്പമുള്ള ഡാന്‍സ് മാത്രമായിരുന്നു. ആരാധകര്‍ പറഞ്ഞു. നേരത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം എന്ന പരിപാടിക്കും ഇതേ വിമര്‍ശനം ഉയര്‍ന്നിരുന്നു.
That”s how @justinbieber ended his concert #PurposeTourIndia @htcity @htshowbiz @htTweets pic.twitter.com/iRPgnONtoB
— Samarth Goyal (@SammySamarth) May 10, 2017