കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തൊഴില്‍ മന്ത്രി സക്കീര്‍ ഹുസൈന് നേരെ നടന്ന ബോംബാക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി.സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മമത ആരോപിച്ചു.
സക്കീര്‍ ഹുസൈനെ ചിലര്‍ അവരുടെ പാര്‍ട്ടിയില്‍ ചേരാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ആക്രണം നടന്നതെന്നും മമത പറഞ്ഞു. സംഭവത്തിന് ഇന്ത്യന്‍ റെയില്‍വേയും ഉത്തരവാദികളാണെന്ന് മമത പറഞ്ഞു.
”ചില ആളുകള്‍ (പാര്‍ട്ടി) കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളോടൊപ്പം ചേരാന്‍ സക്കിര്‍ ഹുസൈനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ”ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5 ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ആക്രമണത്തില്‍ മന്ത്രിയുടെ കൈയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. നിംതിയ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ തുടങ്ങുന്നതിനിടെയാണ് അജ്ഞാതര്‍ ബോംബെറിഞ്ഞത്.
മന്ത്രിക്ക് ഒപ്പമുള്ള പതിമൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേക്ക് പോകാനാണ് മന്ത്രി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Was Being Pressured To Join…”: Mamata Banerjee On Attack On Minister