കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തൊഴില്‍ മന്ത്രി സക്കീര്‍ ഹുസൈന് നേരെ നടന്ന ബോംബാക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി.സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മമത ആരോപിച്ചു.
സക്കീര്‍ ഹുസൈനെ ചിലര്‍ അവരുടെ പാര്‍ട്ടിയില്‍ ചേരാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ആക്രണം നടന്നതെന്നും മമത പറഞ്ഞു. സംഭവത്തിന് ഇന്ത്യന്‍ റെയില്‍വേയും ഉത്തരവാദികളാണെന്ന് മമത പറഞ്ഞു.
”ചില ആളുകള്‍ (പാര്‍ട്ടി) കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളോടൊപ്പം ചേരാന്‍ സക്കിര്‍ ഹുസൈനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ”ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.