ന്യൂദല്‍ഹി: എ.ഐ.എം.ഐ.എം മോധാവി അസദുദ്ദീന്‍ ഉവൈസിക്കെതിരെ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കുറച്ച് തീവ്രവാദികള്‍ ഉണ്ടെന്നും അവര്‍ ഹൈദരാബാദ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് മമതാബാനര്‍ജിയുടെ പരാമര്‍ശം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബംഗാളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മമതാ ബാനര്‍ജിയുടെ പരാമര്‍ശം.
പേരെടുത്ത് പറയാതെയായിരുന്നു മമതാ ബാനര്‍ജിയുടെ വിമര്‍ശനമെങ്കിലും ഇതിനെതിരെ ഉവൈസി രംഗത്തെത്തി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഏറ്റവും അവികസിതരായ മുസ്‌ലീങ്ങള്‍ ബംഗാളിലാണെന്ന് പറയുന്നതിനെ മത തീവ്രവാദം എന്ന് മുദ്രകുത്തേണ്ടതില്ലെന്ന് ഉവൈസി പറഞ്ഞു.
ഹൈദരാബാദില്‍ നിന്നുള്ള ഞങ്ങളെകുറിച്ച് ദീദി ആശങ്കയിലാണെങ്കില്‍ ബംഗാളില്‍ ബി.ജെ.പി എങ്ങനെ 42 ല്‍ 18 ലോക്‌സഭാ സീറ്റും നേടിയെന്ന് വിശദീകരിക്കണമെന്നും ഉവൈസി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ