| Sunday, 23rd February 2020, 8:04 am

ഞാന്‍ യഥാര്‍ത്ഥ ഇന്ത്യക്കാരനാണ്...ഒരു സമുദായത്തിനെതിരെ അല്ല സംസാരിച്ചത്, ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ' വിവാദങ്ങള്‍ക്കൊടുവില്‍  പ്രസ്താവന പിന്‍വലിച്ച് വാരീസ് പത്താന്‍ '

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാദ പ്രസ്താവന പിന്‍വലിച്ച് എ.ഐ.എം.ഐ.എം നേതാവ് വാരീസ് പത്താന്‍. താന്‍ ഒരു സമുദായത്തിനെതിരെയല്ല പക്ഷേ,  ചില സംഘടനകള്‍ക്കെതിരെയാണെന്ന് പത്താന്‍ പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനമെതിരെ നടന്ന പ്രതിഷേധത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പത്താന്‍ വിവാദമായ പരാമര്‍ശം നടത്തിയത്.

‘ഞങ്ങള്‍ 15 കോടിയേ ഉള്ളുവെങ്കിലും 100 കോടിയേക്കാള്‍ ശക്തിയുണ്ട്. 100 കോടി വരുന്ന ഭൂരിപക്ഷത്തെ മറികടക്കാനുള്ള ശക്തി ഞങ്ങള്‍ക്കുണ്ട്” എന്നായിരുന്നു വാരിസ് പത്താന്റെ പ്രസ്താവന. പത്താന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവനയാണ് പത്താന്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”എന്റെ  ഏതെങ്കിലും വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഒരു യാഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഞാനത് പിന്‍വലിക്കുകയാണ്”,വാരീസ് പത്താന്‍ ശനിയാഴ്ച വ്യക്തമാക്കി.

” ആര്‍.എസ്. എസ്, ബി.ജെ.പി, ബജ്രംഗ് ദള്‍ തുടങ്ങിയ സംഘടനയ്‌ക്കെതിരെയാണ് ഞാന്‍ മുമ്പ് പ്രസ്താവന നടത്തിയത്.  ഈ മനോഹരരാജ്യം വിഭജിക്കാന്‍ ശ്രമിക്കുന്നവരാണ് ഞാന്‍ പറഞ്ഞ 100 കോടി”, പത്താന്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more