ന്യൂദല്‍ഹി: വിവാദ പ്രസ്താവന പിന്‍വലിച്ച് എ.ഐ.എം.ഐ.എം നേതാവ് വാരീസ് പത്താന്‍. താന്‍ ഒരു സമുദായത്തിനെതിരെയല്ല പക്ഷേ, ചില സംഘടനകള്‍ക്കെതിരെയാണെന്ന് പത്താന്‍ പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തിനമെതിരെ നടന്ന പ്രതിഷേധത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പത്താന്‍ വിവാദമായ പരാമര്‍ശം നടത്തിയത്.
‘ഞങ്ങള്‍ 15 കോടിയേ ഉള്ളുവെങ്കിലും 100 കോടിയേക്കാള്‍ ശക്തിയുണ്ട്. 100 കോടി വരുന്ന ഭൂരിപക്ഷത്തെ മറികടക്കാനുള്ള ശക്തി ഞങ്ങള്‍ക്കുണ്ട്” എന്നായിരുന്നു വാരിസ് പത്താന്റെ പ്രസ്താവന. പത്താന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവനയാണ് പത്താന്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ