ന്യൂദല്‍ഹി: ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട വിജയ് മല്യയ്‌ക്കെതിരെ ദല്‍ഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. വിദേശത്തുള്ള മല്യയ്ക്ക് എത്രയും പെട്ടെന്ന് വാറണ്ട് കൈമാറാന്‍ വിദേശകാര്യ മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു.
വണ്ടിച്ചെക്ക് കേസിലാണ് ദല്‍ഹി പാട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
നവംബര്‍ നാലിന് കോടതിയില്‍ ഹാജരാകാന്‍ കോടതി മല്യയോട് ആവശ്യപ്പെട്ടു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും മല്യ ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മല്യയെ ഹാജരാക്കുന്നതിന് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നും നിര്‍ദ്ദേശിച്ചു.
ഏഴര കോടിരൂപയുടെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവള അധികൃതരുടെ പരാതിയിലാണ് കോടതി ഇപ്പോള്‍ ജാമ്യമില്ലാ വാറണ്ട് ഇറക്കിയിരിക്കുന്നത്.