| Thursday, 14th December 2023, 12:32 pm

അവസാന ടെസ്റ്റില്‍ ഒരു അടാറ് സിക്‌സര്‍; വാര്‍ണറിന്റെ തകര്‍പ്പന്‍ സിക്‌സില്‍ തളര്‍ന്നുപോയ പാക്കിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഡിസംബര്‍ 14-ന് പെര്‍ത്തില്‍ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും പാകിസ്ഥാനും ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഏറ്റു മുട്ടുകയാണ്. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും മികച്ച തുടക്കമാണ് നല്‍കിയത്. ഈ മത്സരത്തിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ വാര്‍ണര്‍ കളിക്കുന്ന തന്റെ അവസാന ടെസ്റ്റാണ് ഇത്.

ഓസ്‌ട്രേലിയക്ക് വേണ്ടി തന്റെ അവസാന ടെസ്റ്റ് മത്സരത്തില്‍ വാര്‍ണര്‍ തുടക്കം മുതല്‍ തന്നെ പാക്കിസ്ഥാന്‍ ബൗളര്‍മാരെ ആക്രമിച്ചു സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 42ാം ഓവറില്‍ ആമിര്‍ ജമാല്‍ എറിഞ്ഞ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ടായിരുന്നു തന്റെ ടെസ്റ്റ് കരിയറിലെ 26ാം സെഞ്ച്വറി. ഒരു സിക്‌സറും 14 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു വാര്‍ണറിന്റെ മികച്ച സെഞ്ച്വറി നേട്ടം.

എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാര്‍ണര്‍ നേടിയ ഒരേ ഒരു സിക്‌സര്‍ ആണ് ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ഇടംകയ്യന്‍ ബാറ്റര്‍ ഫൈന്‍ ലെഗ്ഗിലേക്ക് അസാധ്യമായ ഒരു സ്‌കൂപ്പിലൂടെ സിക്‌സര്‍ കണ്ടെത്തിയിരിക്കുകയാണ്. സാധാരണമായ പ്രകടനങ്ങളിലൂടെ ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും അമ്പരപ്പിക്കുന്ന വാര്‍ണര്‍ തന്റെ ഒരേയൊരു സിക്‌സറിലൂടെ വീണ്ടും തിളങ്ങുകയാണ്.

കൂടെ നിന്ന് ഉസ്മാന്‍ ഖവാജ 98 പന്തില്‍ ആറ് ബൗണ്ടറികള്‍ അടക്കം 41 റണ്‍സ് നേടിയത്. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ സര്‍ഫറാസ് അഹമ്മദിന് ക്യാച്ച് കൊടുത്താണ് ഖവാജ മടങ്ങിയത്. ശേഷം ഇറങ്ങിയ മാര്‍നസ് ലബുഷാന്‍ 25 പന്തില്‍ 16 റണ്‍സ് മാത്രമാണ് നേടിയപ്പോള്‍ ഫഹീന്‍ അഷ്‌റഫിന്റെ പന്തില്‍ എല്‍.ബി.ഡബ്ലിയു അപ്പീലില്‍ പുറത്താകുകയായിരുന്നു. ഡേവിഡ് വര്‍ണറും സ്റ്റീവ് സ്മിത്തുമാണ് ഇപ്പോള്‍ ക്രീസില്‍ തുടരുന്നത്. നിലവില്‍ 47 ഓവറില്‍ മത്സരം പുരോഗമിക്കുമ്പോള്‍ 200 റണ്‍സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ്.

Content Highlight: Warner’s smashing six

Latest Stories

We use cookies to give you the best possible experience. Learn more