|

ഗ്രൗണ്ടില്‍ വാര്‍ണറിന്റെ മാസ് എന്‍ട്രി, അതും ഹെലികോപ്റ്ററില്‍

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്തിടെ ഇന്റര്‍ നാഷണല്‍ ടെസ്റ്റില്‍ നിന്ന് ഓസീസ് ഇതിഹാസം ഡേവിഡ് വാര്‍ണര്‍ വിരമിച്ചിരുന്നു. പാകിസ്ഥാനുമായുള്ള അവസാന ടെസ്റ്റില്‍ വാര്‍ണര്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ആദ്യ ഇന്നിങ്‌സില്‍ നിന്നും താരം 163 റണ്‍സ് നേടിയായിരുന്നു തുടക്കമിട്ടത്. താരം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് നേരത്തെ പറഞ്ഞിരുന്നു.

വാര്‍ണര്‍ ടി-ട്വന്റി ലീഗുകളില്‍ സജീവമാകുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബാഷ് ലീഗില്‍ പങ്കെടുക്കുവാന്‍ എത്തിയ താരത്തിന്റെ രസകരമായ എന്‍ട്രിയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ജനുവരി 12ന് സിഡ്‌നി സിക്‌സേഴ്‌സിനെതിരെ മത്സരിക്കുവാന്‍ ഹെലികോപ്റ്ററിലാണ് താരം ഗ്രൗണ്ടില്‍ എത്തിയത്.

ബി.ബി.എല്ലില്‍ താരം സിഡ്‌നി തണ്ടേഴ്‌സിന് വേണ്ടിയാണ് മത്സരിക്കുന്നത്. എസ്.സി.ജി ഗ്രൗണ്ടില്‍ താരം നടത്തിയ ഗ്രാന്റ് എന്‍ട്രി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഐ.എല്‍.ടി ലീഗില്‍ ദുബായി ക്യാപിറ്റല്‍സിന് വേണ്ടി കളിക്കുന്നതിന് മുമ്പ് വാര്‍ണറിന് ബിഗ് ബാഷില്‍ മൂന്ന് മത്സരങ്ങളുണ്ട്.

Content Highlight: Warner’s mass entry on the ground