ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി ആര്‍ത്തവ പരിശോധന; പരിശോധന ബാത്ത്‌റൂമില്‍ രക്തം കണ്ടതിന്റെ പേരില്‍
India
ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി ആര്‍ത്തവ പരിശോധന; പരിശോധന ബാത്ത്‌റൂമില്‍ രക്തം കണ്ടതിന്റെ പേരില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st March 2017, 3:44 pm

മുസാഫര്‍നഗര്‍: മുസഫര്‍ നഗറിലെ സ്‌കൂളില്‍ കുട്ടികളെ നഗ്നരാക്കി വാര്‍ഡന്റെ ആര്‍ത്തവ പരിശോധന. മുസഫര്‍ നഗറിലെ കസ്തൂര്‍ബ ഗാന്ധി ഗേള്‍സ് റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ 70 കുട്ടികളാണ് വാര്‍ഡന്‍ ആര്‍ത്തവ പരിശോധനയ്ക്കായി നഗ്നരാക്കിയെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു.


Also read മംഗളത്തിന്റേത് പോസിറ്റീവ് സമീപനം; മറ്റു മാധ്യമങ്ങള്‍ ഏറ്റു പറച്ചിലുകള്‍ തുടരണം അല്ലെങ്കില്‍ ആവര്‍ത്തിക്കാതിരാക്കാന്‍ ശ്രമിക്കുമെന്നെങ്കിലും പറയണം:സന്തോഷ് പണ്ഡിറ്റ്


സ്‌കൂളുകിലെ ബാത്ത്‌റൂമില്‍ രക്തം കണ്ടെന്നു പറഞ്ഞാണ് വാര്‍ഡന്‍ തങ്ങളെ നഗ്നരാക്കി പരിശോധിച്ചതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. പരിശോധനയ്ക്ക്
വിസമതിച്ചവരെമര്‍ദ്ദിച്ചാണ് വാര്‍ഡന്‍ പരിശോധന നടത്തിയതെന്നും ആരോപണമുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്.

“ബാത്ത്റൂമില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് വാര്‍ഡന്‍ തങ്ങളെ വിളിപ്പിക്കുകയായിരുന്നു. വസ്ത്രങ്ങളെല്ലാം അഴിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തങ്ങളെ അപമാനിക്കുന്നതിന് തുല്യമായിരുന്നു അവരുടെ പ്രവര്‍ത്തി. അവര്‍ക്കെതിരെ നടപടിയെടുത്തേ തീരു.” പരിശോധനയ്ക്ക വിധേയയാക്കപ്പെട്ട വിദ്യാര്‍ത്ഥിനി ദേശീയ മാധ്യമമായ സി.എന്‍.എന്‍-ന്യൂസ്18യോട് പറഞ്ഞു.

പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് യു.പി സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടു. വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് മന്ത്രി ശ്രീകാന്ത് ശര്‍മ്മയാണ് വിഷയത്തില്‍ ഇടപെടുകയും ഉദ്യോഗസ്ഥരോട് വാര്‍ഡനെതിരെ നടപടിയെടുക്കാനും ആവശ്യപ്പെടുകയും ചെയതത്. മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് വാര്‍ഡനെ പദവിയില്‍നിന്നും സസ്പെന്റ് ചെയ്തെന്ന് സ്‌കൂള്‍ അധികൃതരും വ്യക്തമാക്കി.