ലണ്ടൻ: ബ്രിട്ടീഷ് ജനതയുടെ ഹിതങ്ങൾക്കെതിരായി ഇസ്രഈലിന് അചഞ്ചലമായ പിന്തുണ നൽകുന്നതിന് യു.കെയിലെ രാഷ്ട്രീയ പാർട്ടിൾക്കെതിരെ പ്രമുഖ ബ്രിട്ടീഷ് – ഫലസ്തീനിയൻ സർജൻ ഖസം അബു സിത്ത.
മിഡിൽ ഈസ്റ്റ് ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബ്രിട്ടനിലെ പൗര പ്രമുഖർ, സർക്കാരോ ലേബർ പാർട്ടി നേതൃത്വമോ ആകട്ടെ, ഫലസ്തീനികളെ ആക്രമിക്കുന്ന ഇസ്രഈലിന് പിന്തുണ നൽകുന്ന നിലപാട് തുടരുകയാണ്.
തങ്ങളുടെ മണ്ഡലങ്ങളിൽ എം.പിമാർ ധാരാളം സമ്മർദം നേരിടുന്നുണ്ട്. എന്നാൽ അതേസമയം ജനങ്ങളുടെ താത്പര്യം പ്രകടിപ്പിക്കുന്നതിൽ നിന്ന് അവരുടെ പാർട്ടി നേതൃത്വം അവരെ വിലക്കുകയും ചെയ്യുന്നു.
ബ്രിട്ടീഷ് ജനതയുടെ ശബ്ദം അവർ കേൾക്കുന്നില്ല. രണ്ട് പ്രധാന പാർട്ടികളുടെയും നേതൃത്വം ഒരുപാട് എം.പിമാരുടെ ശബ്ദം സെൻസർ ചെയ്യുകയാണ്,’ ഖസം അബു സിത്ത പറഞ്ഞു.
ഒക്ടോബർ ഏഴിന് ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഭരണപക്ഷമായ കൺസെർവേറ്റീവ് പാർട്ടിയും പ്രതിപക്ഷമായ ലേബർ പാർട്ടിയും ഇസ്രഈലിന് പൂർണ പിന്തുണയാണ് നൽകുന്നത്.
കഴിഞ്ഞ മാസം ലേബർ പാർട്ടി എം.പിമാർ ഗസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് വോട്ട് ചെയ്തത് ബ്രിട്ടന്റെ വിദേശ നയത്തിൽ പ്രതിപക്ഷ നിരയിൽ തന്നെയുള്ള അഭിപ്രായ വ്യത്യാസത്തെ കാണിക്കുന്നതായിരുന്നു.
Content Highlight: War on Gaza: Palestinian surgeon says UK political parties defying the will of the people