| Saturday, 30th October 2021, 8:51 am

ചൈനീസ് വികിപീഡിയയില്‍ ഹോങ്കോങ്ങ് അനുകൂലികളും ചൈനീസ് അനുകൂലികളും തമ്മില്‍ വാക്‌പോര്; ചൈന അനുകൂല എഡിറ്റര്‍മാരെ വികിപീഡിയ നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: 2019-20 വര്‍ഷങ്ങളില്‍ ഹോങ്കോങ്ങില്‍ നടന്ന പ്രതിഷേധസമരങ്ങളെക്കുറിച്ചുള്ള ഡാറ്റ എഡിറ്റ് ചെയ്യുന്നത് സംബന്ധിച്ച് ചൈനയില്‍ വികിപീഡിയ എഡിറ്റര്‍മാര്‍ക്കിടയില്‍ സംഘര്‍ഷം. ഹോങ്കോങ്ങ് അനുകൂലികളും ചൈനീസ് അനുകൂലികളുമായ വികിപീഡിയ എഡിറ്റര്‍മാര്‍ക്കിടയിലാണ് വാക്‌പോര് ഉടലെടുത്തത്.

ചൈനയ്ക്കും ഹോങ്കോങ്ങിനുമിടയില്‍ സംഘര്‍ഷങ്ങള്‍ തടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്. സമരങ്ങളെ പിന്തുണയ്ക്കുന്ന തരത്തില്‍ ഹോങ്കോങ്ങ് അനുകൂലികളും എതിര്‍ക്കുന്ന രീതിയില്‍ ചൈനീസ് അനുകൂലികളും വികിപീഡിയ ഉള്ളടക്കം എഡിറ്റ് ചെയ്യുന്നതാണ് പ്രശ്‌നങ്ങളിലേയ്ക്ക് നയിച്ചത്.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ചൈനീസ് അനുകൂലികളായ ഏഴോളം എഡിറ്റര്‍മാരെ വികിപീഡിയ ഗവേണിങ് ബോഡി വിലക്കിയതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. 12 ചൈനീസ് അനുകൂലികളായ എഡിറ്റര്‍മാരുടെ അഡ്മിനിസ്‌ട്രേറ്റീവ് അധികാരവും വികിപീഡിയ എടുത്തുമാറ്റിയിരുന്നു.

ഹോങ്കോങ്ങ് അനുകൂലികളായ എഡിറ്റര്‍മാരെ ഭയപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു എന്നതായിരുന്നു ചൈനീസ് എഡിറ്റര്‍മാര്‍ക്കെതിരായ കുറ്റം. എന്നാല്‍ ചൈനീസ് വിരുദ്ധ ശക്തികളെ പിന്തുണയ്ക്കാനും വികിപീഡിയയുടെ ബാലന്‍സിങ് താറുമാറാക്കാനുമാണ് ഈ നീക്കം എന്നായിരുന്നു ചൈനീസ് അനുകൂലികള്‍ പ്രതികരിച്ചത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പോളിസിയാണ് വികിപീഡിയ മുന്നോട്ട് വെയ്ക്കുന്നതെന്നും ഇത് ലോകവ്യാപകമായി നിഷ്പക്ഷ സമീപനമാണ് മുന്നോട്ട് വെയ്ക്കുന്നതെന്നുമായിരുന്നു വികിപീഡിയ സ്ഥാപകന്‍ ജിമ്മി വെയ്ല്‍സ് പ്രതികരിച്ചു.

വികിപീഡിയ പേജുകള്‍ വായനക്കാര്‍ക്കാര്‍ക്കും തന്നെ എഡിറ്റ് ചെയ്യാവുന്ന രീതിയിലാണുള്ളത്. എന്നാല്‍ ചെറിയൊരു വിഭാഗം ഉപയോക്താക്കള്‍ മാത്രമാണ് തുടര്‍ച്ചയായി അത് ചെയ്യാറുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: war of words in Chinese Wikipedia over Hong Kong protest contents

We use cookies to give you the best possible experience. Learn more