national news
ത്രിപുര ബി.ജെ.പിയില്‍ പോര്: എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാതെ ബിപ്ലബ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 24, 05:55 am
Wednesday, 24th May 2023, 11:25 am

പട്‌ന: ത്രിപുരയിലെ ബി.ജെ.പി പോരിന്റെ ഭാഗമായി എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ പങ്കെടുക്കാതെ മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എം.പിയുമായ ബിപ്ലബ് കുമാര്‍ ദേബ്. വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ബി.ജെ.പി നേതൃത്വത്തെ വിമര്‍ശിച്ചതില്‍ ഞായറാഴ്ച അദ്ദേഹത്തെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

പുറത്ത് നിന്നുള്ള പല ഘടകങ്ങളും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കടന്നു കൂടുന്നുണ്ടെന്നും അത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതിന് പിന്നാലെയാണ് യോഗത്തില്‍ പങ്കെടുക്കാത്ത തീരുമാനവും വന്നിരിക്കുന്നത്.

അതേസമയം വ്യാഴാഴ്ച തന്നെ പിന്തുണക്കുന്ന യുവജന നേതാക്കളുടെ സമാന്തര യോഗവും ബിപ്ലബ് വിളിച്ച് ചേര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സംഘടനയെ നവീകരിക്കുന്നതിനും അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാനും തിങ്കളാഴ്ചയാണ് സെഫിജാല ജില്ലയില്‍ ബി.ജെ.പിയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്.

മുഖ്യമന്ത്രി മണിക് സാഹ, മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ജിഷ്ണു ദേവ്, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റാജിബ് ഭട്ടാചാര്യ തുടങ്ങി 150 ഓളം നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.

എന്നാല്‍ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രതിമ ഭൗമിക് നേതാക്കളുടെ കൂടെ ഇരിക്കാതെ പിന്നിലാണ് ഇരുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. യോഗത്തില്‍ സംവദിക്കാന്‍ അവര്‍ തയ്യാറിയില്ല.

content highlight: War in Bihar BJP: Biplab Kumar not attending executive meeting