കോഴിക്കോട്: നടക്കാവ് എം.ഇ.എസ് വനിതാ കോളേജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണലിന്റെ ഉത്തരവ്. വഖഫ് ഭൂമിയില്‍ സ്ഥാപിച്ചതിനാലാണ് എം.ഇ.എസ് വനിതാ കോളേജ് ഒഴിപ്പിക്കണമെന്ന് വഖഫ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്.
25 കോടിയുടെ കെട്ടിടവും 79 സെന്റ് ഭൂമിയും 45 ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കണമെന്നാണ് എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടുള്ള ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നത്.
കോളേജ് പ്രവര്‍ത്തിക്കുന്നത് വഖഫ് ഭൂമിയിലാണെന്ന് വിലയിരുത്തിയാണ് ഉത്തരവ് ഇറക്കിയത്. വഖഫ് ഭൂമിയിലാണ് കോളേജ് സ്ഥാപിച്ചതെന്ന ബോര്‍ഡിന്റെ വാദം ട്രൈബ്യൂണല്‍ അംഗീകരിക്കുകയും കോളേജ് പ്രവര്‍ത്തിക്കുന്നത് വഖഫ് ഭൂമിയിലാണെന്ന് വിലയിരുത്തിയുമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
വഖഫ് ഭൂമിയില്‍ അനധികൃതമായാണ് കോളേജ് നടത്തിയിരുന്നത് എന്ന വഖഫ് ബോര്‍ഡ് സി.ഇ.ഒ നല്‍കിയ പരാതിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. 2017 മുതല്‍ ആരംഭിച്ച നിയമ പോരാട്ടമാണ് ഇപ്പോള്‍ എം.ഇ.എസിന് എതിരായ വിധിയിലെത്തി നില്‍ക്കുന്നത്.
കോളേജ് പ്രവര്‍ത്തിക്കുന്ന ഭൂമി 50 വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്തതാണ് എന്നാണ് എം.ഇ.എസ് ട്രൈബ്യൂണലില്‍ പറഞ്ഞത്. എന്നാല്‍ വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി പാട്ടത്തിനെടുക്കാന്‍ കഴിയില്ലെന്ന വാദമായിരുന്നു ബോര്‍ഡ് നടത്തിയത്.
അതേസമയം, വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നപ്പോള്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: Waqf tribunal orders evacuation of Nadkavu MES Women’s College