ലാഹോര്‍: റമദാന്‍ മാസത്തില്‍ വസീം അക്രത്തിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ കേക്ക് മുറിച്ചതിന് ആരാധകരോട് ക്ഷമ ചോദിച്ച് വഖാര്‍ യൂനിസ്. ട്വിറ്ററിലാണ് വഖാറിന്റെ ക്ഷമാപണം.
” വസീമിന്റെ പിറന്നാള്‍ ദിവസം കേക്ക് മുറിച്ചതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. റമദാന്‍ മാസത്തേയും നോമ്പ് അനുഷ്ഠിക്കുന്നവരെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. ഞങ്ങളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചു. മാപ്പ്.”
Apologise to everyone for cutting cake on Waseem Bhai’s birthday yesterday..We should have respected Ramadan and the people who were fasting ??. It was a poor act on our behalf #SORRY
— Waqar Younis (@waqyounis99) June 4, 2018
ഇന്നലെ നടന്ന ഇംഗ്ലണ്ട്- പാകിസ്താന്‍ ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു വസീം അക്രത്തിന്റെ പിറന്നാള്‍ ആഘോഷം. അക്രത്തിനൊപ്പം കേക്ക് മുറിക്കാന്‍ വഖാര്‍ യൂനിസുമുണ്ടായിരുന്നു.
ചിത്രം പുറത്തുവന്നതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിട്ടത്. റമദാന്‍ മാസത്തില്‍ കേക്ക് മുറിക്കുന്നത് നോമ്പ് അനുഷ്ഠിക്കുന്നവരെ അപമാനിക്കാനാണെന്നായിരുന്നു ചിലരുടെ വാദം.