മിന്നലെ എന്ന ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കി പിന്നീട് വിണ്ണൈത്താണ്ടി വരുവായാ, വാരണം ആയിരം, നീതാനെ എന്‍ പൊന്‍വസന്തം മുതലായ റൊമാന്റിക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തരംഗം സൃഷ്ടിച്ച സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍.
മലയാളിയായ ഗൗതം വാസുദേവ് മേനോന്‍ മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നുവരെ മലയാളത്തില്‍ സംവിധാനം ചെയ്തിട്ടില്ല. തനിക്ക് മലയാളം സിനിമ സംവിധാനം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറയുകയാണ് ഗൗതം. മലയാളം സിനിമ സംവിധാനം ചെയ്യാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘അടുത്ത വര്‍ഷം മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പറ്റുമോയെന്ന് നോക്കുന്നുണ്ട്. ഒരുപാട് ആക്ടേഴ്‌സുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എനിക്ക് മമ്മൂട്ടി സാറിനൊപ്പവും ഫഹദ് ഫാസിലിനൊപ്പവും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്,’ ഗൗതം മേനോന്‍ പറഞ്ഞു.
അനുരാഗമാണ് ഒടുവില്‍ പുറത്ത് വന്ന ഗൗതം മേനോന്റെ ചിത്രം. ഷഹദ് നിലമ്പൂര്‍ സംവിധാനെ ചെയ്ത ചിത്രത്തില്‍ അശ്വിന്‍ ജോസും ഗൗരി ജി. കിഷനുമാണ് പ്രധാന കഥാപാത്രങ്ങളായത്. ലെന, ജോണി ആന്റണി, ദേവയാനി, ഷീല തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
മമ്മൂട്ടി നായകനാവുന്ന ബസൂക്കയിലും ഗൗതം മേനോന്‍ അഭിനയിക്കുന്നുണ്ട്. ഡിനോ ഡെന്നിസാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്‌റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ക്രൈം ഡ്രാമ ഴോണറിലാണ് എത്തുന്നത്.
Content Highlight: want to work with Mammootty and fahad fassil, says Gautham Vasudev Menon