ന്യൂദല്‍ഹി: ടൂള്‍ക്കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി ദിഷയുടെ അമ്മ. പ്രതിസന്ധി ഘട്ടത്തില്‍ ദിഷയ്ക്ക് പിന്തുണയര്‍പ്പിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്ന് ദിഷയുടെ അമ്മ പറഞ്ഞു. എന്‍.ഡി.ടി.വിയോടായിരുന്നു അമ്മയുടെ പ്രതികരണം.
‘ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയില്‍ ഞാന്‍ വിശ്വസിക്കുന്നു. സത്യം എത്ര വൈകിയായാലും പുറത്തുവരിക തന്നെ ചെയ്യും. ദിഷയ്ക്ക് വേണ്ടി നിലകൊണ്ട എല്ലാവര്‍ക്കും നന്ദി. അവളെ ഒന്ന് കെട്ടിപ്പിടിക്കണം. വയറുനിറയെ ഭക്ഷണം വിളമ്പി കൊടുക്കണം. അതാണ് ഇപ്പോഴത്തെ ആഗ്രഹം’, ദിഷയുടെ അമ്മ പറഞ്ഞു.
അതേസമയം പ്രതിസന്ധികള്‍ എത്രയൊക്കെ വന്നാലും എപ്പോഴും തങ്ങളുടെ മക്കളുടെ വാക്കുകള്‍ വിശ്വസിക്കണമെന്നും അവര്‍ക്കുവേണ്ടി എപ്പോഴും ഉറച്ചുനില്‍ക്കണമെന്നും ദിഷയുടെ അമ്മ പറഞ്ഞു.
ചൊവ്വാഴ്ചയാണ് ടൂള്‍ക്കിറ്റ് കേസില്‍ ദിഷ രവിയ്ക്ക് ജാമ്യം അനുവദിച്ചത്. ദല്‍ഹി പട്യാലാ ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദിഷയ്ക്കെതിരെ രാജ്യദ്രോഹത്തിന് തെളിവില്ലെന്ന് ദല്‍ഹി കോടതി നിരീക്ഷിച്ചു. ദിഷയുടെ ജാമ്യ ഉത്തരവിലാണ് കോടതി പരാമര്‍ശം.
ദിഷയ്ക്ക് വിഘടനവാദി സംഘടനകളുമായുള്ള ബന്ധത്തിന് തെളിവില്ല. ചെങ്കോട്ട ആക്രമണത്തിലെ പ്രതികളുമായി ദിഷയ്ക്ക് ബന്ധമില്ലെന്നും കോടതി പറഞ്ഞു.
അതേസമയം കര്‍ശന ഉപാധികളോടെയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി പത്താം ദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ദിഷയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. പട്യാല കോടതി തന്നെയാണ് ദിഷയെ കസ്റ്റഡിയില്‍ വിട്ടത്.
ഫെബ്രുവരി 20ന് കേസ് വിചാരണ നടത്തിയ കോടതി കേസില്‍ വിധി പറയാന്‍ 23 ാം തിയ്യതിയിലേക്ക് മാറ്റുകയായിരുന്നു.
ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍ കിറ്റ് കേസില്‍ കുറ്റമാരോപിച്ചാണ് കോളേജ് വിദ്യാര്‍ത്ഥിയായ ദിഷ രവിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 13ാം തിയ്യതി ബെംഗളൂരുവില്‍ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Want To Hug And Feed Her”Says Disha Ravi’s Mother