മുംബൈ: ബാലാകോട്ട് ആക്രമണത്തിന് പ്രതിപക്ഷം തെളിവ് ചോദിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ നേരിട്ട് കാണിച്ച് കൊടുക്കുന്നതിനായി പ്രതിപക്ഷ നേതാക്കളെ റോക്കറ്റില്‍ കെട്ടി പാകിസ്ഥാനിലേക്ക് അയക്കുമായിരുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
അമേരിക്കയുടെയും ഇസ്രഈലിന്റെയും പാതയില്‍ ഇന്ത്യ എത്തിയിരിക്കുകയാണ്. മോദിയുടെ നിലപാടും സൈന്യത്തിന്റെ ധീരതയും കണ്ടിട്ട് ചൈനയും അമേരിക്കയും അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടു നല്‍കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ഫഡ്‌നാവിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ രാഹുല്‍ ഗാന്ധിയെ ബോംബു വെച്ചു കെട്ടി വേറേതെങ്കിലും രാജ്യത്തേക്കയക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെ പറഞ്ഞിരുന്നു.
‘അവര്‍ ചോദിക്കുന്നു എന്താണ് സര്‍ജിക്കല്‍ സ്ട്രൈക്ക്, ആരാണ് ഇത് ചെയ്തത് എന്ന്. എങ്കില്‍ നിങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ മേലെ ഒരു ബോംബു വെച്ചു കെട്ടി മറ്റൊരു രാജ്യത്തേക്ക് അയക്കുകയാണ് വേണ്ടത്. അപ്പോള്‍ അവര്‍ക്ക് മനസ്സിലാകും’- മുണ്ടെ പറഞ്ഞു.