| Monday, 12th June 2017, 11:09 am

മക്കളുടെ ഭാര്യമാരായി വരേണ്ടത് സംസ്‌ക്കാരവും അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടികള്‍; സിനിമാ തിയേറ്ററിലും മാളിലും കറങ്ങി നടക്കുന്നവരെ വേണ്ട: റാബ്രി ദേവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: മക്കളായ തേജ്പ്രതാപിനും തേജസ്വി പ്രതാപ് യാദവിനും വധുവിനെ അന്വേഷിക്കുന്ന തിരക്കിലാണ് ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും ഭാര്യ റാബ്രി ദേവിയും. ലാലുവിന്റെ 70 ാം പിറന്നാള്‍ ദിനത്തിലായിരുന്നു മരുമകളായി വരേണ്ട പെണ്‍കുട്ടികളെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ റാബ്രി ദേവി പങ്കുവെച്ചത്.

നല്ല സംസ്‌ക്കാരമുള്ള പെണ്‍കുട്ടികള്‍ മാത്രം മരുമക്കളായി വന്നാല്‍ മതിയെന്നാണ് റാബ്രി ദേവി പറയുന്നത്. മാളുകളിലും സിനിമാ തിയേറ്ററുകളിലും കറങ്ങി നടക്കുന്ന പെണ്‍കുട്ടികളെ ഞങ്ങള്‍ക്ക് ആവശ്യമില്ല.


Dont Miss പരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ വൃക്ഷത്തൈ വനഭൂമിയില്‍ നടുന്നതിന് വിലക്ക്; കുട്ടികളെ വനപാലകര്‍ ഭീഷണിപ്പെടുത്തിയതായും പരാതി


സ്വദേശത്തുള്ള നല്ല മതവിശ്വാസിയായ പെണ്‍കുട്ടിയെയാണ് വേണ്ടത്. പ്രത്യേകിച്ചും തേജ് പ്രതാപിന്റെ വധു നല്ല മതവിശ്വസിയാകണം. അവനും അങ്ങനെയാണ് റാബ്രി ദേവി പറയുന്നു.

വീട് നല്ലവണ്ണം നോക്കാനും പ്രായമായവരെ ബഹുമാനിക്കാനും അതേസമയം എന്നെപ്പോലെ പുറത്തെ കാര്യങ്ങള്‍ നോക്കാനും കഴിയണം. റാബ്രി ദേവി പറയുന്നു.

ബീഹാര്‍ സര്‍ക്കാരിലെ ആരോഗ്യമന്ത്രിയാണ് തേജ് പ്രതാപ് യാദവ് ഇപ്പോള്‍. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമാണ്.

We use cookies to give you the best possible experience. Learn more