കാലാവസ്ഥ ചര്‍മ്മത്തില്‍ പല മാറ്റങ്ങളും ഉണ്ടാക്കാറുണ്ട്. ചര്‍മ്മ സംരക്ഷണത്തിന് ക്രീമുകളും മറ്റും മാത്രം പോര. നല്ല ഭക്ഷണവും വേണം. ചര്‍മ്മ സംരക്ഷണത്തിനു കഴിക്കാവുന്ന ചില ആഹാരങ്ങളിതാ..
നെല്ലിക്ക
നെല്ലിക്ക വിറ്റാമിന്‍ എ യാല്‍ സമ്പുഷ്ടമാണ്. ഇത് കോളാജന്റെ നിര്‍മ്മാണം വര്‍ധിപ്പിക്കും. ഇത് തിളക്കമുള്ള ചര്‍മ്മം പ്രദാനം ചെയ്യും.
അതിരാവിലെ വെറും വയറ്റില്‍ ജ്യൂസാക്കി നെല്ലിക്ക കഴിക്കുന്നതാണ് നല്ലത്.
ആപ്പിള്‍
ചര്‍മ്മത്തിനു പ്രായം തോന്നിക്കുന്നത് തടയാന്‍ ആപ്പിളിനാവും. വിറ്റാമിന്‍ സി ഇതില്‍ ധാരാളമുണ്ട്. ദിവസവും ആപ്പിള്‍ കഴിക്കുന്നതാണ് ഉത്തമം. ആപ്പിള്‍ ജ്യൂസ് മുഖത്തു പുരട്ടി പത്തു മിനിറ്റിനുശേഷം കഴുകുന്നതും നല്ലതാണ്.
ബീറ്റ്‌റൂട്ട്
ആന്റി ഓക്‌സിഡന്റുകള്‍ എത്രത്തോളം ശരീരത്തിലുണ്ടോ ചര്‍മ്മം അത്രത്തോളം തിളങ്ങും. ബീറ്റ്‌റൂട്ട് ആന്റി ഓക്‌സിഡന്റുകള്‍ പ്രദാനം ചെയ്യും.
ബീറ്റ് റൂട്ട് ചൂണ്ടാക്കിയശേഷം ചെറുതാക്കി മുറിച്ച് കഴിക്കുന്നതാണു നല്ലത്. ഇതില്‍ അല്പം നാരങ്ങാ നീരു ചേര്‍ത്തു കഴിക്കുന്നത് ഗുണം വര്‍ധിപ്പിക്കും. ചുണ്ടില്‍ ബീറ്റ്‌റൂട്ട് കൊണ്ട് ഉരസുന്നത് കളര്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
കാരറ്റ്
കാരറ്റില്‍ ധാരാളം ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ വിറ്റാമിന്‍ എ ആയി മാറ്റപ്പെടും. ഇത് സ്‌കിന്നിന്റെ തിളക്കം വര്‍ധിപ്പിക്കുക മാത്രമല്ല, ചുളിവുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യും.
സാലഡിലൂടെയോ പാചകം ചെയ്‌തോ കാരറ്റ് കഴിക്കും. കാരറ്റ് ജ്യൂസ് കഴിക്കുന്നതും നല്ലതാണ്.
നാരങ്ങ
നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബ്ലാക്ക് ഹെട്‌സും പാടുകളും ഇല്ലാതാക്കാന്‍ സഹായിക്കും.
അതിരാവിലെ അല്പം തണുത്ത വെള്ളത്തില്‍ നാരങ്ങ നീര് ചേര്‍ത്ത് കഴിക്കാം. ഇതില്‍ അല്പം തേന്‍ കൂടി ചേര്‍ക്കുന്നത് നല്ലതാണ്.
ചീര
ചീരയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ഉണ്ട്. ഇത് ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലെ കലകളെ ശക്തിപ്പെടുത്തും.
ചീര ജ്യൂസാക്കി കഴിക്കാം. കൂടാതെ ചൂടാക്കിയശേഷം സാലഡുകളിലും മറ്റും ചേര്‍ത്ത് കഴിക്കാം.
തക്കാളി:
ആന്റി ഓക്‌സിഡന്റുകളാല്‍ സംപുഷ്ടമാണ് തക്കാളി. മുഖക്കുരുവിനെ തടയാന്‍ തക്കാളിക്ക് കഴിയും.
തക്കാളി നമ്മുടെ ആഹാരത്തിന്റെ ഭാഗമാണ്. കറികളിലും മറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമേ തക്കാളി ജ്യൂസ് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.