| Thursday, 9th June 2022, 6:26 pm

ഇവന് വിക്കറ്റ് നേടി ഭ്രാന്തായതാണോ ? സഞ്ജുവിന്റെ പേടി സ്വപ്‌നം ട്വന്റി-20യില്‍ ചില്ലറകാരനല്ല

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ് എന്നാല്‍ എല്ലാ പ്രതീക്ഷകളും നശിക്കുമ്പോഴും രക്ഷകനാകാന്‍ ആരെങ്കിലുമൊക്കെ വരുമെന്നാണ് ആരാധകരുടെ വിശ്വാസം. കേവലം ഒരാള്‍ ഉദ്ദേശിച്ചാല്‍ ഒരു ടീം രക്ഷപ്പെടില്ലായെന്ന് ബുദ്ധികൊണ്ട് അറിയാമെങ്കിലും മനസുകൊണ്ട് അവര്‍ അത് വിശ്വസിക്കാന്‍ ഇഷ്ടപ്പെടില്ല.

ശ്രീലങ്കന്‍ ക്രിക്കറ്റില്‍ അങ്ങനെയൊരാള്‍ ഇപ്പോള്‍ ഉണ്ടെങ്കില്‍ അത് സ്പിന്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരംഗ മാത്രമാണ്. ടീം മോശം പ്രകടനം നടത്തുമ്പോഴും താരം ടീമിനെക്കാള്‍ മുകളില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

ട്വന്റി-20 മത്സരങ്ങളില്‍ താരത്തിന്റെ സ്റ്റാറ്റ്‌സ് നോക്കിയാല്‍ മനസിലാകും അദ്ദേഹം എത്രമാത്രം മികച്ച കളിക്കാരനാണെന്ന്. ഈ വര്‍ഷത്തെ ഐ.പി.എല്ലിലും താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. പര്‍പ്പിള്‍ ക്യാപ് ലിസ്റ്റിലുണ്ടായിരുന്നു ഹസരംഗ.

അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ 37 മത്സരത്തില്‍ നിന്നും 61 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. 13.84ാണ് താരത്തിന്റെ ബോളിംഗ് ശരാശരി. എക്കോണമി റെയ്റ്റാണെങ്കില്‍ വെറും 6.59. കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക-ഓസ്‌ട്രേലിയ പരമ്പരയിലെ നാല് ഓസീസ് വിക്കറ്റുകളാണ് താരം കൊയ്തത്.

മത്സരം ശ്രീലങ്ക തോറ്റെങ്കിലും ഹസരംഗയുടെ പ്രകടനം ഉയര്‍ന്നു നിന്നു.

മലയാളി താരം സഞ്ജു സാംസണ്‍ ഹസരംഗയുടെ സ്ഥിരം വേട്ടമൃഗമാണ്. ഐ.പി.എല്ലിലടക്കം ആറ് തവണയാണ് സഞ്ജു ഹസരംഗയുടെ മുന്നില്‍ വീണത്. സാധാരണ സ്പിന്നേഴ്‌സിനെതിരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന സഞ്ജു പക്ഷെ ഹസരംഗയുടെ മുന്നില്‍ ഉത്തരം കിട്ടാതെ നില്‍ക്കുന്നതാണ് പതിവ്.

എന്നാല്‍ ബൗളിംഗില്‍ മാത്രമല്ല ഹസംരംഗയുടെ പിടി. അദ്ദേഹം ബാറ്റിംഗിലും ടീമിന് ഒരുപാട് ഉപകാരപ്പെടാറുണ്ട്.

ഈ അടുത്ത് എന്നെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റ് രക്ഷപ്പെടുകയാണെങ്കില്‍ ഏറ്റവും മുന്നില്‍ തന്നെ ഹസരംഗയുണ്ടാകും അദ്ദേഹത്തിന്റെ മാരക സ്പിന്‍ ബൗളിംഗുമായി.

Content Highlights: Wanindu Hasarangas  extra ordinary bowling stats

Latest Stories

We use cookies to give you the best possible experience. Learn more