ജൂലൈ 26 മുതല്‍ ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ടി-20 പര്യടനം നടക്കാനിരിക്കുകയാണ്. മൂന്നു മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ് മുന്നിലുള്ളത്. പല്ലേകേലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് ആദ്യ മത്സരം.
ജൂലൈ 26 മുതല്‍ ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ടി-20 പര്യടനം നടക്കാനിരിക്കുകയാണ്. മൂന്നു മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ് മുന്നിലുള്ളത്. പല്ലേകേലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് ആദ്യ മത്സരം.
ജൂലൈ 27ന് രണ്ടാം മത്സരവും ജൂലൈ 29ന് അവസാന മത്സരവും നടക്കും. ശ്രീലങ്കന്‍ പര്യടനത്തില്‍ മൂന്ന് ടി-20 മത്സരങ്ങളും മൂന്ന് ഏകദിനം മത്സരങ്ങളും ആണ് ഉള്ളത്. എന്നാല്‍ മത്സരത്തില്‍ ശ്രീലങ്കയെ നയിക്കാന്‍ ആരാണ് മുന്നില്‍ വരുക എന്ന ചോദ്യമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.
ടി-20യില്‍ നിലവിലെ ക്യാപ്റ്റന്‍ വനിന്ദു ഹസരംഗയായിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരെയുള്ള പരമ്പരയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറിയിരിക്കുകയാണ് ഹസരംഗ. 2024 ടി-20 ലോകകപ്പില്‍ ശ്രീലങ്ക വളരെ മോശം പെര്‍ഫോമന്‍സ് ആയിരുന്നു കാഴ്ചവെച്ചത്. ഇതേ തുടര്‍ന്ന് ക്യാപ്റ്റന്‍ ഹസരംഗക്കും സഹതാരങ്ങള്‍ക്കും കടുത്ത വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് താരം നിലവില്‍ ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ചത്. അസരംഗ ശ്രീലങ്കയുടെ മികച്ച ഓള്‍ റൗണ്ടര്‍ താരമാണ്.
National Men’s T20I Captain Wanindu Hasaranga has decided to resign from the captaincy.
READ: https://t.co/WKYh6oLUhk #SriLankaCricket #SLC
— Sri Lanka Cricket 🇱🇰 (@OfficialSLC) July 11, 2024
‘ഒരു കളിക്കാരനെന്ന നിലയില്‍ ശ്രീലങ്കയ്ക്ക് എല്ലായ്‌പ്പോഴും എന്റെ ഏറ്റവും മികച്ച പരിശ്രമം ഉണ്ടായിരിക്കും, എന്റെ ടീമിനെയും നേതൃത്വത്തെയും ഞാന്‍ എപ്പോഴും പിന്തുണയ്ക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യും,’ ഹസരംഗ ശ്രീലങ്കന്‍ ബോഡിനുള്ള രാജിക്കത്തില്‍ എഴുതി.
Content Highlight: Wanindu Hasaranga has changed from the captaincy in the series against India