| Wednesday, 9th May 2018, 6:45 pm

ഫ്‌ളിപ്പ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം; സ്വന്തമാക്കിയത് ഒരു ലക്ഷം കോടി രൂപയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടിനെ ആഗോള റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് സ്വന്തമാക്കി. 20 ബില്യണ്‍ ഡോളറിന് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയോടെയാണ് ഇരു കമ്പനികളും സുപ്രധാന കരാറില്‍ ഏര്‍പ്പെട്ടത്.

രാജ്യാന്തര ഇ-കൊമേഴ്‌സ് രംഗത്തെ ഭീമനായ ആമസോണ്‍ ഫ്‌ളിപ്പ്കാര്‍ട്ടിനെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതിനെ മറികടന്ന് വാള്‍മാര്‍ട്ട് കരാറുറപ്പിക്കുകയായിരുന്നു. ഇ-കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. വാള്‍മാര്‍ട്ടിന്റെ ചരിത്രത്തിലെയും ഏറ്റവും വലിയ ഏറ്റെടുക്കലായി ഇതിനെ കണക്കാക്കുന്നു.


Read | രണ്ടു മണിക്കൂറിനുള്ളില്‍ എന്തും വീട്ടിലെത്തും; പലചരക്ക് മേഖലയിലും പിടിമുറുക്കാന്‍ ആമസോണ്‍


ഏറ്റെടുക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വാള്‍മാര്‍ട്ട് സി.ഇ.ഒ ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്.

ആമസോണില്‍ ജീവനക്കാരായിരുന്ന ഐ.ഐ.ടി ബിരുദധാരികളായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും 2007ല്‍ സ്ഥാപിച്ചതാണ് ഫ്‌ളിപ്പ്കാര്‍ട്ട്. ഓണ്‍ലൈന്‍ വഴി പുസ്തകങ്ങളുടെ വില്‍പ്പന നടത്തി ആരംഭിച്ച സ്ഥാപനം മറ്റ് ഉല്‍പ്പന്നങ്ങളിലേക്ക് കൂടിയ വ്യാപിപ്പിക്കുകയായിരുന്നു. നിലവില്‍ 33,000 തൊഴിലാളികളുണ്ട് ഫ്‌ളിപ്പ്കാര്‍ട്ടിന് കീഴില്‍.


Read | ഐ.എസ്സില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പതാക കെട്ടി; ആസാമില്‍ 6 ബി.ജെ.പി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍


അതേസമയം, വാള്‍മാര്‍ട്ട് കൂടി വരുന്നതോടെ ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയില്‍ ശക്തമായ മത്സരമാണ് നടക്കാനിരിക്കുന്നത്. ചൈനീസ് കമ്പനിയായ ആലിബാബ ഇന്ത്യന്‍ വിപണിയില്‍ സജീവമാവുമെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നതാണ്. ആമസോണ്‍ അവരുടെ സേവനങ്ങള്‍ വലിയ തോതില്‍ വിപുലീകരിക്കാനുള്ള ഒരുക്കത്തിലുമാണ്.

ഗ്രോസറി, വെജിറ്റബിള്‍ മാര്‍ക്കറ്റുകളിലേക്കും തങ്ങളുടെ ആധിപത്യം വ്യാപിപ്പിക്കാനാണ് ആമസോണിന്റെ ലക്ഷ്യം. ഇന്ത്യയില്‍ എവിടേക്കും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വഴി ഗ്രോസറി ഉത്പന്നങ്ങളും എത്തിച്ചു നല്‍കുന്ന പദ്ധതിയായ “ആമസോണ്‍ ഫ്രഷ്” അഞ്ച് വര്‍ഷം കൊണ്ട് സാക്ഷാത്കരിക്കാനാണ് ആമസോണ്‍ നീക്കം.

Latest Stories

We use cookies to give you the best possible experience. Learn more