മുംബൈ: റീട്ടെയില്‍ രംഗത്തെ ആഗോള ഭീമന്‍മാരായ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ തങ്ങളുടെ ബിസിനസ് ശൃംഖല വിശാലമാക്കാന്‍ ഒരുങ്ങുന്നു. രാജ്യത്ത് അഞ്ച് വര്‍ഷത്തിനകം അന്‍പതോളം റീട്ടെയില്‍ സംരംഭങ്ങളാണ് കമ്പനി തുടങ്ങുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ ഇരുപത് ഔട്ട്‌ലെറ്റുകളാണ് കമ്പനിക്ക് ഇന്ത്യയിലുള്ളത്. ഇപ്പോള്‍ പ്രധാനമായും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കമ്പനി ഇ- വ്യാപാരത്തിന്റെ സാധ്യതകള്‍ മുതലെടുത്ത് ഉത്തരേന്ത്യയിലും പുതിയ ഔട്ട്‌ലറ്റുകള്‍ തുടങ്ങാന്‍ ഒരുങ്ങുകയാണ്.
വാള്‍ മാര്‍ട്ടിന് പുറമെ റീട്ടെയില്‍ ബിസിനസ് ഗ്രൂപ്പായ ഷോപ്പേര്‍സ് സ്റ്റോപ്പും ഇന്ത്യയില്‍ ചുടുറപ്പിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വ്യാപാര രംഗത്തടക്കം 140 കോടിയാണ് കമ്പനി നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഇന്ത്യയില്‍ ഷോപ്പേര്‍സ് സ്റ്റോപ്പിന് നിലവില്‍ 73 സ്ഥാപനങ്ങളാണ് ഉള്ളത്. വരുന്ന ഒരു വര്‍ഷത്തിനകം കൂടുതല്‍ സ്ഥാപനങ്ങള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.