| Friday, 20th March 2020, 11:05 am

കൊവിഡ്-19; ജീവനക്കാരില്ലാതെ വാള്‍മാര്‍ട്ടും, വേണ്ടത് ഒന്നരലക്ഷം തൊഴിലാളികളെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ വലിയ തോതില്‍ തൊഴിലാളികളെ തേടി ഇ-കൊമേര്‍സ് ഭീമന്‍മാര്‍. ഒടുവിലായി വാള്‍മാര്‍ട്ടാണ് തൊഴിലാളികളെ തേടി രംഗത്തു വന്നിരിക്കുന്നത്. ഒന്നരലക്ഷം തൊഴിലാളികളെയാണ് വാള്‍മാര്‍ട്ടിന് അമേരിക്കയില്‍ ആവശ്യം. നേരത്തെ ഒരു ലക്ഷം തൊഴിലാളികളെ തേടി വാള്‍മാര്‍ട്ടിന്റെ പ്രധാന എതിരാളിയായ ആമസോണും രംഗത്തു വന്നിരുന്നു.

മുഴുവന്‍ സമയ തൊഴിലാളികള്‍ക്ക് 300 ഡോളര്‍ ബോണസായും പാര്‍ട് ടൈം തൊഴിലാളികള്‍ക്ക് 150 ഡോളര്‍ ബോണസായും നല്‍കാമെന്നാണ് വാള്‍മാര്‍ട്ടിന്റെ പ്രഖ്യാപനം. താല്‍ക്കാലികമായാണ് ഈ തൊഴിലാളികളെ നിയമിക്കുന്നതെങ്കിലും ഇവരില്‍ പലരെയും പിന്നീട് സ്ഥിരപ്പെടുത്തുമെന്നും വാള്‍മാര്‍ട്ട് പറയുന്നു. തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്കായി എടുക്കുന്ന രണ്ടാഴ്ച സമയം വെട്ടിക്കുറച്ച് 24 മണിക്കൂറാക്കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ്-19 വ്യാപകമായി പടര്‍ന്ന സാഹചര്യത്തിലാണ് ഇ-കൊമേര്‍സ് കമ്പനികള്‍ക്ക് ഇത്തരത്തില്‍ തൊഴിലാളികളെ ആവശ്യമായി വരുന്നത്. കൊവിഡ് ഭീഷണിയുള്ളതിനാല്‍ വലിയ ഒരു വിഭാഗം ജനങ്ങളും പുറത്തിറങ്ങാതെ കഴിയുന്നതിനാലാണ് ഇ-കൊമേര്‍സ് കമ്പനികള്‍ക്ക് ഓര്‍ഡറുകള്‍ കൂടിയത്. വലിയ തോതില്‍ ഓര്‍ഡറുകള്‍ കൂടിയത് ഈ കമ്പനികള്‍ക്ക് കൃത്യമായി ഓര്‍ഡറുകള്‍ എത്തിക്കാന്‍ ബുദ്ധിമുട്ടിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് ഭീതിയിലായ ജനങ്ങള്‍ ഒരുമാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ ഒരുമിച്ച് വാങ്ങുന്നതിന് കാരണം ഇ-കൊമേര്‍സ് സ്ഥാപനങ്ങളുള്‍പ്പെടെ ഉല്‍പ്പന്ന ക്ഷാമവും നേരിടുന്നുണ്ട്.

 

We use cookies to give you the best possible experience. Learn more