| Wednesday, 11th July 2012, 1:01 am

റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററില്‍ വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്

 സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ നടപ്പിലാക്കുന്ന സമയബന്ധിത പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ചുവടെപറയുന്ന തസ്തികയിലേക്ക് അപേക്ഷിക്കാം.

പ്രോജക്ട് സയന്റിസ്റ്റ് (ഏഴ് ഒഴിവ്), ശമ്പളം – പ്രതിമാസം 12000/- രൂപ യോഗ്യത – സയന്‍സില്‍ ബിരുദാനന്തര ബിരുദം കൂടാതെ റിമോട്ട് സെന്‍സിങ് ആന്‍ഡ് ജി.ഐ.എസ് – ല്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യം.  വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ ജൂലൈ 25 ന് രാവിലെ പത്ത് മണി.

പ്രോജക്ട് അസിസ്റ്റന്റ് (ആറ് ഒഴിവ്), ശമ്പളം – പ്രതിമാസം 9000/- രൂപ, യോഗ്യത – ബിരുദവും കൂടാതെ ഒരു വര്‍ഷത്തെ ജി.പി.എസ്. സര്‍വെ പ്രവൃത്തി പരിചയം. വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ ജൂലൈ 26 ന് രാവിലെ പത്ത് മണി.

കാഡ്/ജിസ് ടെക്‌നീഷ്യന്‍ (ആറ് ഒഴിവ്) ശമ്പളം – പ്രതിമാസം 9000/- രൂപ, യോഗ്യത – സി.ഡി.എ/ ഡിഗ്രി അഥവാ പ്രീ ഡിഗ്രിയും ഓട്ടോകാഡ്/ജിസ് പ്രവൃത്തി പരിചയം അനിവാര്യം. വാക്ക് ഇന്‍ – ഇന്റര്‍വ്യൂ ജൂലൈ 27 ന് രാവിലെ പത്ത് മണി

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കേരള  സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍, വികാസ് ഭവന്‍, സി ബ്ലോക്ക്, തിരുവനന്തപുരം ഓഫീസില്‍ ഹാജരാകണം.  ഫോണ്‍ : 0471 – 2301167.

We use cookies to give you the best possible experience. Learn more