തിരുവനന്തപുരം: വാളയാര്‍ കേസില്‍ പൊലീസിനെയും കോടതിയെയും വിമര്‍ശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. വാളയാര്‍ കേസില്‍ പ്രോസിക്യൂഷനും പൊലീസും വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും പ്രോസിക്യൂട്ടര്‍ക്ക് ഗുരുതരവീഴ്ചയുണ്ടായെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.
വേണ്ടത്ര തെളിവുകളും രേഖകളും പൊലീസ് ശേഖരിച്ചില്ല.സാഹചര്യ തെളിവുകള്‍ കൂട്ടിയിണക്കാന്‍ പൊലീസിനു കഴിഞ്ഞില്ലെന്നും സാക്ഷിമൊഴികള്‍ കണക്കിലെടുത്തില്ലെന്നും കമ്മീഷന്‍ ആരോപിച്ചു.
ഹൈക്കോടോതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യണമെന്നും തുടരന്വേഷണത്തിന് അപേക്ഷകള്‍ നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
പോക്‌സോ കേസുകള്‍ തീര്‍പ്പാകാന്‍ വൈകുന്നത് ഖേദകരമാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാളയാര്‍ കേസില്‍ സര്‍ക്കാരിനും മാതാപിതാക്കള്‍ക്കും അപ്പീല്‍ നല്‍കാന്‍ സാഹചര്യമുള്ളതിനാല്‍ സി.ബി.ഐ അന്വേഷണാവശ്യം സ്വീകാര്യമല്ല എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ അന്വേഷണത്തിനുളള ഹരജി വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും വിധി പറഞ്ഞ കേസില്‍ എങ്ങനെ പുതിയ അന്വേഷണം നടത്താന്‍ പറ്റുമെന്ന് കോടതി ചോദിച്ചു.
അതേസമയം, പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കാതെ അന്വേഷിക്കാന്‍ സാധിക്കില്ല എന്ന് സി.ബി.ഐയും വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ