| Thursday, 31st October 2019, 8:52 am

'തെറ്റ് ചെയ്തിട്ടും കോടതി എന്തുകൊണ്ട് ശിക്ഷ നല്‍കിയില്ല'; വാളയാര്‍ കേസില്‍ മധുവിനെതിരെ സഹോദരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വാളയാര്‍ കേസില്‍ അറസ്റ്റ് ചെയ്ത് വെറുതെവിട്ട മധു കുറ്റക്കാരനാണെന്ന് സഹോദരന്‍ ഉണ്ണിക്കൃഷ്ണന്‍. പെണ്‍കുട്ടികളെ മധു ഉപദ്രവിക്കുന്ന കാര്യം കുട്ടികളുടെ അമ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് ഉണ്ണിക്കൃഷ്ണന്റെ വെളിപ്പെടുത്തല്‍.

പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന കാര്യത്തെക്കുറിച്ച് മധുവിനോട് ചോദിച്ചപ്പോള്‍ മധു തന്നോട് വഴക്കിട്ടതായും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”പൊലീസിനോടും കോടതിയോടും മധു പെണ്‍കുട്ടികളെ ഉപദ്രവിച്ച കാര്യം പറഞ്ഞിരുന്നു. കുറ്റക്കാര്‍ക്ക് ശിക്ഷ കിട്ടാതെ പോകുന്നത് ശരിയല്ല. മധു തെറ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുക തന്നെ വേണം” – ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. തെറ്റ് ചെയ്ത മധുവിന് കോടതി എന്തുകൊണ്ട് ശിക്ഷ നല്‍കിയില്ലെന്നറിയില്ലെന്നും മധു സി.പി.എം പ്രവര്‍ത്തകനാണെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

പ്രോസിക്യൂട്ടറെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേസില്‍ അപ്പീല്‍ നല്‍കുമെന്നും തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കി. കേസില്‍ തുടരന്വേഷണത്തിന് തടസ്സമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അറിയിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more