വാള്‍മാര്‍ട്ടും ഭാരതി എന്റര്‍പ്രൈസസും പിരിയുന്നു
India
വാള്‍മാര്‍ട്ടും ഭാരതി എന്റര്‍പ്രൈസസും പിരിയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th October 2013, 12:37 am

[]ന്യൂദല്‍ഹി: ചില്ലറ വ്യാപാര രംഗത്തെ അമേരിക്കന്‍ ശക്തിയായ വാള്‍മാര്‍ട്ടും ഇന്ത്യന്‍ പങ്കാളിയായ ഭാരതി എന്റര്‍െ്രെപസസും പിരിയുന്നു.

ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിച്ച സാഹചര്യത്തില്‍ ഭാരതി എന്റര്‍പ്രൈസസിന്റെ സയാഹമില്ലാതെ തന്നെ സ്വന്തം നിലയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് വാള്‍മാര്‍ട്ടിന്റെ ശ്രമം.

ചില്ലറ വ്യാപാര രംഗത്ത് വിദേശകമ്പനികള്‍ക്ക് വിലക്കുണ്ടായിരുന്ന കാലത്തായിരുന്നു ഭാരതി എന്റര്‍പ്രൈസസിനെ കൂട്ടുപിടിച്ചുള്ള വാള്‍മാര്‍ട്ടിന്റെ ഇന്ത്യന്‍ പ്രവേശനം.

എന്നാല്‍ എന്തുകൊണ്ടാണ് പിരിയാന്‍ തീരുമാനിച്ചതെന്ന കാര്യം ഇരുകമ്പനികളും ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

റീട്ടെയില്‍ വ്യാപാര രംഗത്ത് നേരിട്ട് നിക്ഷേപം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വാള്‍മാര്‍ട്ട് ഏഷ്യ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ സ്‌കോട്ട് െ്രെപസ് പറഞ്ഞു.

200ല്‍പരം “ഈസിഡേ” റീട്ടെയില്‍ സ്‌റ്റോറുകള്‍ തുടര്‍ന്ന് ഭാരതി സ്വന്തനിലക്ക് നടത്തുമെന്ന് വൈസ് ചെയര്‍മാനും എം.ഡിയുമായ രാജന്‍ ഭാരതി മിത്തല്‍ വിശദീകരിച്ചു.

2007ലാണ് ഭാരതിയും വാള്‍മാര്‍ട്ടും ബിസിനസ് പങ്കാളികളായത്. അമൃത്സറില്‍ 2009ല്‍ മൊത്തവ്യാപാര സ്‌റ്റോര്‍ തുറക്കുകയും ചെയ്തു.

കഴിഞ്ഞ ആറ് വര്‍ഷമായി ഇരു കമ്പനികളും നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളായി കമ്പനി മാനേജ്‌മെന്റുകള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം വാള്‍മാര്‍ട്ടിന്റെ ഇന്ത്യയുടെ മേധാവിയായിരുന്നു രാജ് ജെയിനിനെ ഭാരതി ഗ്രൂപ്പ് അഡൈ്വസര്‍ സ്ഥാനത്തേക്ക്് കൊണ്ടുവന്നിട്ടുണ്ട്.

ചില്ലറ വ്യാപാരത്തില്‍ 51 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചത് ഒരു വര്‍ഷം മുമ്പാണ്. എന്നാല്‍, ഇന്ത്യയിലെ ചെറുകിട വ്യവസായികളില്‍നിന്ന് 30 ശതമാനം ഉല്‍പന്നങ്ങള്‍ വാങ്ങണമെന്ന വ്യവസ്ഥയോടെയായിരുന്നു അന്ന് അനുമതി നല്‍കിയത്.