ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിക്കാത്തതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. മോദിയുടെ ഔദ്യോഗിക പരിപാടികളെല്ലാം കഴിയാന്‍ കാത്തിരിക്കുകയാണോ കമ്മീഷനെന്ന് അഹമ്മദ് പട്ടേല്‍ ട്വീറ്റ് ചെയ്തു.
സര്‍ക്കാര്‍ ചെലവില്‍ മോദിയ്ക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിന് കമ്മീഷന്‍ സഹായമൊരുക്കുകയാണെന്നും സര്‍ക്കാര്‍ പരിപാടികളുടെ മറവില്‍ രാഷ്ട്രീയ റാലികള്‍ നടത്തുകയും ടെലിവിഷന്‍, പാത്രമാധ്യമങ്ങളിലടക്കം രാഷ്ട്രീയ പരസ്യങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.
Is the Election Commission waiting for the Prime Minister’s “official” travel programs to conclude before announcing dates for General Elections?
— Ahmed Patel (@ahmedpatel) March 4, 2019
2014 തെരഞ്ഞെടുപ്പില്‍ മാര്‍ച്ച് ആദ്യ ആഴ്ച തന്നെ പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍ ഇത്തവണ മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പദ്ധതികള്‍ ഉദ്ഘാടനത്തിനായുള്ള കൂട്ട ഓട്ടത്തിലാണ് മോദിയും കേന്ദ്രമന്ത്രിമാരും. ഇന്നലെ രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ സന്ദര്‍ശനം നടത്തിയ മോദി 538 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഗുജറാത്തിലും മോദി വിവിദ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു.