നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു:ഷെല്ലി കിഷോര്‍
Movie Day
നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു:ഷെല്ലി കിഷോര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th December 2013, 12:28 pm

[] കുടുംബസദസ്സുകള്‍ക്ക് സുപരിചിതയാണ് ഷെല്ലി കിഷോര്‍. ഷെല്ലി എന്ന് പറയുന്നതിനേക്കാള്‍ കുങ്കുമപ്പൂവിലെ ശാലിനി എന്ന രീതിയിലാണ് ഏറെ പേരു ഷെല്ലിയെ തിരിച്ചറിയുന്നത്.

സീരിയലിലൂടെ അഭിനയരംഗത്ത് പ്രശസ്തയായ ഷെല്ലിയുടെ ആദ്യ തമിഴ് ചിത്രമായ തങ്ക മീന്‍കള്‍ എന്ന ചിത്രം ഐ.എഫ്.എഫ്.ഐ അടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

അച്ഛനും അമ്മയും മകളുമടങ്ങുന്ന ഒരു ഇടത്തരം കുടുംബത്തിന്റെ കഥയാണ് തങ്ക മീന്‍കള്‍ പറയുന്നത്. തമിഴ്‌നാട്ടിലുടനീളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിന്റെ പ്രതിഷേധവും ചിത്രത്തില്‍ പറയുന്നുണ്ട്.

തമിഴിലെ വിജയത്തുടക്കത്തിന് ശേഷം മലയാളത്തില്‍ ഒരു വലിയ ബ്രേക് സിനിമക്കായി കാത്തിരിക്കുകയാണ് ഷെല്ലി.

സീരിയല്‍ താരമായിപ്പോയതിന്റെ അവഗണന ഇവിടെ നിന്ന് നേരിടുന്നുണ്ടെന്നും ഷെല്ലി തുറന്ന് പറഞ്ഞു.

“ഞാന്‍ എന്റെ അനുഭവത്തില്‍ നിന്ന് പറയുകയാണ്. നിങ്ങള്‍ ഒരു സീരിയല്‍ താരമാണോ എന്നാല്‍ ഇവിടെ നിന്ന് നല്ല ഒരു റോള്‍ നിങ്ങള്‍ക്ക് ലഭിക്കില്ല.
ടാലന്റഡ് ആയ ഒരുപാട് ആര്‍ട്ടിസ്റ്റുകളെക്കൊണ്ട് റിച്ച് ആണ് മലയാളം ഇന്‍ഡസ്ട്രി. പ്രശംസനീയമായ ഒരു റോളും എനിക്ക് ഇവിടെ നിന്ന് ലഭിച്ചിട്ടില്ല.”-ഷെല്ലി പറഞ്ഞു.

മലയാളത്തില്‍ ഒരു മികച്ച കഥാപാത്രത്തിനായാണ് താന്‍ കാത്തിരിക്കുന്നതെന്നും ഷെല്ലി പറഞ്ഞു. ചട്ടക്കാരി, കേരള കഫേ, അകം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളായിരുന്നു ഷെല്ലിക്ക് ലഭിച്ചിരുന്നത്.