| Monday, 12th November 2018, 9:21 am

നിങ്ങള്‍ ഒരു ചിത്രം മായ്ച്ചാല്‍ ഞങ്ങള്‍ നൂറ് ചിത്രം വരയ്ക്കും; വാഗണ്‍ ട്രാജഡിയില്‍ സംഘപരിവാറിനെ കൊട്ടി മലപ്പുറം ട്രോളന്മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരൂര്‍: സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് നീക്കം ചെയ്ത വാഗണ്‍ ട്രാജഡിയുടെ സ്മാരക ചിത്രങ്ങള്‍ വീണ്ടും വരക്കും എന്ന പ്രഖ്യാപനത്തില്‍ സംഘപരിവാറിനെ കണക്കിന് പരിഹസിച്ച് മലപ്പുറം ട്രോള്‍. ചുമര്‍ ചിത്രം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നീക്കിയ നടപടിയില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു അതിന് പിന്നാലെയാണ് നഗരസഭ മുന്‍കൈയെടുത്ത് ചിത്രങ്ങള്‍ വീണ്ടും വരക്കുമെന്ന പ്രഖ്യാപനം വന്നത്. ഇതാണിപ്പോള്‍ മലപ്പുറം ട്രോളന്‍മാര്‍ ആഘോഷമാക്കുന്നത്.

സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും അവകാശപ്പെടാനില്ലാത്തവര്‍ ആ സമരത്തിന്റെ ഓര്‍മ്മകളും ചരിത്രങ്ങളും മായ്ക്കാന്‍ ശ്രമിക്കുന്നെന്ന വിമര്‍ശനത്തോടെയാണ് സംഘപരിവാറിനെതിരെ ട്രോള്‍ വര്‍ഷിക്കുന്നത്.

Read Also : വാഗ്ദാനങ്ങള്‍ പാലിക്കാനായില്ല; രാജസ്ഥാനില്‍ നെഞ്ചിടിപ്പോടെ ബി.ജെ.പി

“”വാഗണ്‍ ട്രാജഡി വാര്‍ഷികത്തിന്റന്ന് തന്നെ സ്‌റ്റേഷില്‍ നിന്ന് പടം എടുത്ത് കളഞ്ഞ് ഞങ്ങള്‍ മാതൃകയായി – എന്നാലെ തിരൂര്‍ നഗരത്തില്‍ തന്നെ എല്ലായിടത്തും വരയ്ക്കാന്‍ തീരുമാനമെടുത്ത് ഞങ്ങളും മാതൃകയായി, നിങ്ങള്‍ ഇവിടെ ഒരു ചിത്രം മായ്ച്ചാല്‍ ഞങ്ങള്‍ ഇവിടെ നൂറ് ചിത്രം വരയ്ക്കും”” തുടങ്ങി മലപ്പുറത്തിന്റെ തനത് ഭാഷ ഉപയോഗിച്ചും ചരിത്രം പറഞ്ഞും നിരവധി ട്രോളുകളാണ് മലപ്പുറം ട്രോള്‍ എന്ന പേജില്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടത്.

ചിത്രം മായ്ച്ചതിനെതിരെയും അതിന് വേണ്ടി സമരം ചെയ്ത സംഘപരിവാറിനെതിരെയും സോഷ്യല്‍ മീഡിയയ്ക്കകത്തും പുറത്തും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മായ്ച്ച ചിത്രം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും വരയ്ക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം ഇരുകയ്യും നീട്ടിയാണ് ജനങ്ങള്‍ സ്വീകരിച്ചത്.

റെയില്‍വേ ചുമരില്‍ തയ്യാറാക്കിയ വാഗണ്‍ ട്രാജഡിയുടെ സ്മാരക ചിത്രങ്ങള്‍ സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങി പണിപൂര്‍ത്തിയാകും മുമ്പേ മായ്ച്ചുകളയാന്‍ ഉത്തരവിറക്കുകയായിരുന്നു.

ബി.ജെ.പി തിരൂര്‍ മണ്ഡലം കമ്മറ്റി പാലക്കാട് റെയില്‍വേ ഡിവിഷനു ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ചിലസംഘടനകളുടെ പ്രതിഷേധം കാരണമാണ് ചിത്രമെഴുത്ത് നീക്കം ചെയ്തതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

1921ലെ മലബാര്‍ കലാപത്തെത്തുടര്‍ന്ന് നവംബര്‍ 19ന് ബ്രിട്ടീഷ് പട്ടാളം തിരൂരില്‍ നിന്നും കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ റെയില്‍വേയുടെ ചരക്ക് വാഗണില്‍ കുത്തിനിറച്ച് കൊണ്ടുപോയ തടവുകാര്‍ ശ്വാസംമുട്ടി മരിച്ച സംഭവമാണ് വാഗണ്‍ ദുരന്തം.

അറുപത്തിനാലോളം പേരാണ് അന്നത്തെ ദുരന്തത്തില്‍ മരിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി മലബാറില്‍ മുസ്ലിംകള്‍ നടത്തിയ സമരമായിരുന്നു മലബാര്‍ ലഹള അഥവാ മാപ്പിള ലഹള. വാഗണ്‍ ദുരന്ത സ്മാരക കമ്മ്യൂണിറ്റി ഹാളും തിരൂരിലുണ്ട്.

ട്രോളുകള്‍…

Image may contain: 2 people, text

സനു സല്‍മാന്‍

Image may contain: 3 people, text

-മഹ്റൂഫ് മലപ്പുറം

Image may contain: 1 person, text

ഫ്ബന ജമീര്‍

Image may contain: 2 people, meme and text

അര്‍ഷാദ് എന്‍.കെ

Image may contain: 2 people, meme and text

ഷാഹുല്‍ഷാന്‍

Image may contain: 4 people, text and outdoor

സഞ്ജൂപ് മോഹനന്‍

Image may contain: 2 people, meme and text

അനില്‍ സി സുധാകര്‍

Image may contain: 6 people, meme and text

ഷിജാസ്

We use cookies to give you the best possible experience. Learn more