| Monday, 14th May 2018, 11:23 am

വാഗമണ്‍ സിമി ക്യാമ്പ്; 18 പേര്‍ കുറ്റക്കാരെന്ന് എന്‍.ഐ.എ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 18 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക എന്‍.ഐ.എ കോടതി. 17 പേരെ വെറുതെ വിട്ടു. 4 മലയാളികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ശാദുലി, ശിബിലി, അബ്ദുല്‍ സത്താര്‍, അന്‍സാര്‍ നദ്‌വി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. 35 പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്.

2007 ഡിസംബര്‍ 10 മുതല്‍ 12 വരെ തീയതികളില്‍ കോട്ടയം വാഗമണ്ണിലെ തങ്ങള്‍പാറയില്‍ നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ രഹസ്യയോഗം ചേര്‍ന്ന് ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്.

2017 ജനുവരി 23നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 77 പേരെ വിസ്തരിച്ചു. അഹ്മദാബാദ്, ബംഗളൂരു, ഡല്‍ഹി, ഭോപാല്‍ ജയിലുകളില്‍ കഴിയുന്ന പ്രതികളെ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണ നടത്തിയത്. കേസിലെ 31ാം പ്രതി ശൈഖ് മഹ്ബൂബ് ഭോപാലില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ പിടിയിലായ 3ാം പ്രതി ഖുറൈശി തിഹാര്‍ ജയിലിലാണ്.

മലയാളികളായ ശാദുലി, ശിബിലി എന്നിവര്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളാണ്. മുഹമ്മദ് അന്‍സാര്‍ നദ്വി, അബ്ദുല്‍ സത്താര്‍ എന്നിവര്‍ ആലുവ സ്വദേശികളാണ്.

We use cookies to give you the best possible experience. Learn more