നര്‍സിങ് യാദവിന് വാഡയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th August 2016, 7:45 am
റിയോ: ഉത്തേജക വിവാദത്തില്‍ ക്ലീന്‍ചിറ്റ് ലഭിച്ച ഇന്ത്യയുടെ നര്‍സിങ് യാദവിന് വാഡയുടെ നോട്ടീസ്. അന്താരാഷ്ട്ര ഏജന്‍സിക്ക് മുമ്പാകെ വ്യാഴാഴ്ച ഹാജരാകാനാണ് നിര്‍ദേശം. വെള്ളിയാഴ്ചയാണ് നര്‍സിങ് 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി മത്സരം. ഉത്തേജക വിവാദത്തില്‍ നര്‍സിങ് നിരപരാധിയാണെന്ന് ദേശീയ ഉത്തേജക ഏജന്‍സി (നാഡ) കണ്ടെത്തിയിരുന്നു.
നാഡയുടെ നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് വാഡ അറിയിച്ചു. നാഡ ജൂണ്‍ 25നും ജൂലായ് അഞ്ചിനും നടത്തിയ പരിശോധനിയില്‍ നര്‍സിങ് നിരോധിത അനാബൊളിക് സ്റ്റിറോയിഡ് മെതാന്‍ഡിയനോണ്‍ ഉപയോഗിതായി കണ്ടെത്തിയിരുന്നു. നര്‍സിങ്ങിന്റെ എ, ബി സാമ്പിളുകള്‍ പോസ്റ്റീവായിരുന്നു.
എന്നാല്‍ താന്‍ നിരപരാധിയാണെന്നും ഒരു ജൂനിയര്‍ താരം ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തിയെന്നും നര്‍സിങ് പറഞ്ഞിരുന്നു.