ന്യൂദല്‍ഹി: രാജ്യസഭയിലെ കോണ്‍ഗ്രസ് എം.പി. അഭിഷേക് മനു സിങ്‌വിയുടെ ഇരിപ്പിടത്തില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയതായി സഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍. സഭയിലെ പതിവ് പരിശോധനക്കിടയിലാണ് പണം കണ്ടെത്തിയതെന്നാണ് ആരോപണം.
ന്യൂദല്‍ഹി: രാജ്യസഭയിലെ കോണ്‍ഗ്രസ് എം.പി. അഭിഷേക് മനു സിങ്‌വിയുടെ ഇരിപ്പിടത്തില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയതായി സഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍. സഭയിലെ പതിവ് പരിശോധനക്കിടയിലാണ് പണം കണ്ടെത്തിയതെന്നാണ് ആരോപണം.
തെലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ എം.പിയാണ് ഡോ. അഭിഷേക് മനു സിങ്‌വി. സിങ്‌വിയുടെ ഇരിപ്പിടമായ സീറ്റ് നമ്പര്‍ 222ല്‍ നിന്നാണ് പണം കണ്ടെത്തിയത്.
പണം കണ്ടെത്തിയ സംഭവത്തില്‍ രാജ്യസഭയുടെ ചെയര്‍മാനായ ജഗ്ദീപ് ധന്‍കര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
‘ഇന്നലെ സഭ നിര്‍ത്തിവച്ചതിന് ശേഷം ചേംബറില്‍ പതിവ് പരിശോധന നടന്നിരുന്നു. പരിശോധനയ്ക്കിടെ സീറ്റ് നമ്പര്‍ 222 ല്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു കെട്ട് കറന്‍സി നോട്ടുകള്‍ കണ്ടെടുത്തു.
തെലങ്കാനയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഭിഷേക് മനു സിങ്‌വിക്കാണ് ആ സീറ്റ് അനുവദിച്ചിരിക്കുന്നത്. പിന്നീട് ഈ വിഷയം എന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഞാനത് ഉറപ്പുവരുത്തി. അന്വേഷണം നടക്കുന്നുകൊണ്ടിരിക്കുകയാണ്,’ ധന്‍കര്‍ പറഞ്ഞു.
അതേസമയം പണം കണ്ടെത്തിയെന്ന ആരോപണം സിങ്‌വി നിഷേധിച്ചിട്ടുണ്ട്. താന്‍ രാജ്യസഭയിലേക്ക് പോകുമ്പോള്‍ 500 രൂപ മാത്രമാണ് കൈയില്‍ വെക്കാറുള്ളതെന്നും ഈ വിഷയത്തെപ്പറ്റി ആദ്യമായാണ് കേള്‍ക്കുന്നതെന്നും സിങ്‌വി പറഞ്ഞു.
താന്‍ ഇന്നലെ ഉച്ചയ്ക്ക് 12:57 നാണ് സഭയില്‍ എത്തിയതെന്നും 1:30വരെ കാന്റീനില്‍ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം അവിടുന്ന് ഇറങ്ങിയെന്നും പ്രതികരിച്ചു.
Content Highlight: Wad of currency notes was found from congress MP Abhishek Manu Singhvi’s seat, says Dhankhar