ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര പരാജയപ്പെട്ടാണ് ഇന്ത്യ ലോകത്തിന് മുന്നില്‍ തലകുനിച്ചത്. ഇനി ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ഇവന്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. നവംബര്‍ 22നാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നടക്കാനിരിക്കുന്നത്.
എന്നാല്‍ ഇന്ത്യ ഓസ്‌ട്രേലിയിലേക്ക് പോകുന്നതിന് മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കറെ ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍ട്ടന്റായി കൊണ്ടുവരണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഡബ്ല്യു.വി. രാമന്‍ നിര്‍ദേശിച്ചത്.
നിലവില്‍ ഫോമില്ലാത്ത ഇന്ത്യന്‍ താരങ്ങള്‍ക്ക് ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളില്‍ സമ്മര്‍ദമുണ്ടാകുമെന്നും അത് മറികടക്കാന്‍ സച്ചിനെപ്പോലെയുള്ള ഒരാള്‍ ഇന്ത്യയുടെ കൂടെ വേണമെന്നുമാണ് രാമന്‍ പറഞ്ഞത്. തന്റെ എക്‌സ് അക്കൗണ്ടിലാണ് രാമന്‍ ഇക്കാര്യം പറഞ്ഞത്.
‘2025 ബോര്‍ഡര്‍ ഗവാസ്‌കറിനുള്ള തയ്യാറെടുപ്പില്‍ ബാറ്റിങ് കണ്‍സള്‍ട്ടന്റായി ഇന്ത്യയ്ക്ക് സച്ചിന്റെ സേവനം ഉണ്ടെങ്കില്‍ പ്രയോജനം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ മുതല്‍ രണ്ടാം ടെസ്റ്റ് വരെയുള്ള സമയം മതിയാകും അതിന്. കണ്‍സള്‍ട്ടന്റുമാരെ തേടുന്നത് ഇക്കാലത്ത് സാധാരണമാണ്. അതിനെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതല്ലെ,’ രാമന്‍ എക്‌സില്‍ എഴുതി.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍
ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.
മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.
ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.
അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്
Content Highlight: W.V Raman Suggest India For Appoint Sachin Tendulkar as batting consultant