ഓസ്ട്രേലിയക്കെതിരെ ആദ്യ ടി-ട്വന്റി മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19.2 ഓവര്‍ പിന്നിട്ടപ്പോള്‍ ഓസ്ട്രേലിയ 141 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 17.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഇന്ത്യയുടെ വിജയത്തിന് ശേഷം മുന്‍ ക്രിക്കറ്റ് താരം ഡബ്ലിയു.വി. രാമന്‍ നിര്‍ണായക വിക്കറ്റ് നേടിയ ഇന്ത്യ ബൗളര്‍ ടിറ്റാസ് സാധുവിനെ കുറിച്ച് സ്‌പോട്‌സ്18നില്‍ സംസാരിക്കുകയായിരുന്നു.
‘ഒരു ഫാസ്റ്റ് ബൗളറില്‍ നിങ്ങള്‍ തിരയുന്നതെല്ലാം അവളുടെ കൈവശമുണ്ട്. ജുലന്‍ ഗോസ്വാമിയെ പിന്തുണയ്ക്കാന്‍ നിലവാരമുള്ള ഒരു ഫാസ്റ്റ് ബൗളറിന്റെ ദീര്‍ഘകാല വിടവ് പരിഹരിക്കും, അവള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട ഒരു കണ്ടെത്തലാണ്. ടീം കുറച്ചുകാലമായി ഒരു ഫാസ്റ്റ് ബൗളറെ തിരയുകയാണ്, അവള്‍ ആ റോള്‍ നന്നായി നിറവേറ്റുന്നു, ”അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ബൗളിങ് ആക്രമണത്തില്‍ ഓസ്ട്രേലിയ നിലം കുത്തുകയായിരുന്നു. നാല് ഓവര്‍ മാത്രം എറിഞ്ഞ ടിറ്റാസ് സാധു നാലു വിക്കറ്റുകള്‍ നേടിയാണ് ഓസീസിനേ പ്രതിരോധത്തില്‍ ആക്കിയത്. വെറും 17 റണ്‍സ് മാത്രം വഴങ്ങിയാണ് സാധു വിക്കറ്റുകള്‍ കൊയ്തത്. ഓപ്പണര്‍ ബെത് മോണി (17), തഹില മഗ്രാത്ത് (0), ആഷ്‌ലീഗ് ഗാര്‍ഡ്‌നര്‍ (0), അന്നബെല്‍ സതര്‍ലാന്‍ഡ് (12) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ചും ടിറ്റാസ് ആയിരുന്നു ശ്രേയങ്ക പാട്ടിലും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.
Content Highlight: W.V. Raman said that Titas Sadhu performed well against Australia