| Tuesday, 3rd July 2018, 8:30 pm

മഞ്ജുവാര്യര്‍ രാജിവെച്ചെന്ന വാര്‍ത്ത തെറ്റെന്ന് ഡബ്ല്യു.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഡബ്ല്യു.സി.സിയില്‍ നിന്ന് നടി മഞ്ജുവാര്യര്‍ രാജിവെച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് ഭാരവാഹികള്‍. കുടുംബപരമായും തൊഴില്‍പരമായും ഒരുപാട് സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്ന നടിയാണ് മഞ്ജുവാര്യരെന്നും ഡബ്ല്യു.സി.സി ഭാരവാഹികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

” മഞ്ജുവിന്റെ അച്ഛന്‍ മരിച്ചിട്ട് അധികനാളായിട്ടില്ല. കുടുംബപരമായും തൊഴില്‍പരമായും ഒരുപാട് സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്ന നടിയാണ് മഞ്ജു. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വാര്‍ത്തകളിലൂടെ താരത്തിന് സമ്മര്‍ദ്ദമുണ്ടാക്കരുത്. അത് കലാകാരനോട് ചെയ്യുന്ന തെറ്റാണ്.”

ALSO READ: ‘എന്റെ അഭിമന്യുവിന് എങ്ങനെ ഉണ്ട്?’; കണ്ണ് തുറന്നപ്പോള്‍ മകന്‍ ചോദിച്ചത് അഭിമന്യുവിനെക്കുറിച്ചെന്ന് അര്‍ജുന്റെ അമ്മ

അമേരിക്കയിലാണ് മഞ്ജുവാര്യര്‍ ഇപ്പോഴുള്ളത്.

നേരത്തെ മഞ്ജു ഡബ്ല്യു.സി.സിയില്‍ നിന്ന് രാജിവെച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.

ALSO READ: കള്ളനോട്ട്: സീരിയല്‍ നടിയും സഹോദരിയും അമ്മയും അറസ്റ്റില്‍

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഡബ്ല്യു.സി.സിയില്‍ അംഗമായ നാല് നടിമാര്‍ എ.എം.എം.എയില്‍ നിന്നും രാജിവച്ചിരുന്നു. ആക്രമണത്തിന് ഇരയായ നടിയും രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജി പ്രഖ്യാപിച്ചത്.

എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് എ.എം.എംഎ തയ്യാറായിരുന്നില്ല.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more