| Tuesday, 18th September 2018, 7:26 pm

ഡബ്ല്യു സി സി അംഗങ്ങള്‍ വീണ്ടും അമ്മയ്ക്ക് കത്ത് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഡബ്ല്യു സി സി അംഗങ്ങള്‍ വീണ്ടും അമ്മയ്ക്ക് കത്ത് നല്‍കി. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരാണ് അമ്മയ്ക്ക് കത്ത് നല്‍കിയത്. ദിലീപിനെതിരെ നടപടി വേണമെന്നുള്‍പ്പടെ ആണ് കത്തിലെ ആവശ്യങ്ങള്‍. ഇവര്‍ മൂന്ന് പേരും അമ്മയിലെ അംഗങ്ങളുമായി മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു.

ആഗസ്ത് ആറിന് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും കത്ത് നല്‍കിയത്. ഒരാഴ്ച്ചക്കകം നടപടി വേണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്.

ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് കാണിച്ച് സംഘടനയ്ക്ക് പരാതി നല്‍കിയെങ്കിലും അവര്‍ നടപടിയെടുക്കാത്തതിനാല്‍ സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും “അമ്മ”യില്‍ നിന്നും രാജിവെക്കുകയാണെന്നും നടി പ്രഖ്യാപിച്ചിരുന്നു.

Also Read: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 7,8,9 തിയ്യതികളില്‍ നടക്കും

നടിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. “അമ്മ”യുടെ നടപടി ഉചിതമല്ലെന്നും ആക്രമണത്തിന് ഇരയായ നടിയെ അപമാനിക്കുകയാണ് സംഘടന ചെയ്തതെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ആലോചിക്കുമ്പോള്‍ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയില്‍ തുടരുന്നതിലെ പ്രശ്‌നം അവിടെയുള്ളവര്‍ കണക്കിലെടുക്കാത്തത് ഖേദകരമാണെന്നും ഡബ്ല്യു.സി.സി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more